കൊല്ലം : മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥിനികളെ നഗ്നത കാട്ടുകയും അക്രമിക്കുകയും ചെയ്ത രണ്ടു പേര്‍ പിടിയില്‍. പ്രദേശവാസികളായ അനില്‍(34) ,സുജിത് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ വനിതാ ഹോസ്റ്റലില്‍ ബുധനാഴ്ചയാണ് കേസിനാസ്പദമായ അക്രമം നടന്നത്.
അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി. അസഭ്യം പറയുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു. ബഹളം കേട്ട് ഓടി എത്തിയവരെ ആയുധംകൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തു. ഒന്നാം പ്രതിയായ സുജിത്തിനെതിരെ വിവിധ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുള്ളതായി പോലീസ് വ്യക്തമാക്കി.