കേരളത്തിന് പുതിയ മെഡിക്കല്‍ കോളേജ് ഇല്ല ; കേന്ദ്രം അവഗണിക്കുന്നുവെന്ന് ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചപ്പോള്‍ കേന്ദ്രം കേരളത്തെ അവഗണിച്ചെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വയനാട്ടില്‍ മെഡിക്കല്‍ കോളേജ് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പുതിയതായി 50 മെഡിക്കല്‍ കോളേജുകളും 125 നഴ്‌സിംഗ് കോളജുകളും അനുവദിച്ചെങ്കിലും കേരളത്തിന് ഒന്നുമില്ലെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയാണെന്നും മന്ത്രി ആരോപിച്ചു.

കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങള്‍ക്ക് 50 മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രം അനുവദിച്ചതില്‍ കേരളത്തിന് ഒരെണ്ണം പോലുമില്ല. ഇതിനുമുമ്പ് 125 നഴ്‌സിങ് കോളേജ് അനുവദിച്ചതിലും കേരളത്തിന് ഒന്നും അനുവദിച്ചില്ല. കേരളം ഇന്ത്യയിലല്ല എന്ന രീതിയിലാണ് കേന്ദ്രത്തിന്റെ സമീപനമെന്നും മന്ത്രി വിമര്‍ശിച്ചു. വയനാട് ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള സാമ്പത്തിക സഹായം വേണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യം ഇനിയും കേന്ദ്രത്തിന് മുന്നില്‍ ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...