ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് -19 രോഗികളെ ചികിത്സിക്കുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആവശ്യത്തിന് സംരക്ഷണ കവചങ്ങള്‍ ഇല്ലാതിരിക്കെ 90 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും സുരക്ഷാ കവചങ്ങളും സെര്‍ബിയയിലേക്ക് കയറ്റുമതി ചെയ്ത് ഇന്ത്യ. കൊറോണ വൈറസ് ബാധിത രാജ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന യു.എന്‍.ഡി.പിയുടെ (ഐക്യരാഷ്ട്ര വികസന പരിപാടി) സെര്‍ബിയന്‍ വിഭാഗത്തിന്റെ ട്വീറ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
ഇന്ത്യയുടെ പലയിടത്തും ഡോക്ടര്‍മാര്‍ പി.പി.ഇ കിറ്റും എന്‍ 95 മാസ്കുമില്ലാതെ ജീവന്‍ പണയംവെച്ചാണ് കോവിഡ് രോഗികളെ പരിചരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ടണ്‍ കണക്കിന് മെഡിക്കല്‍ ഉപകരണങ്ങള്‍ സെര്‍ബിയക്ക് നല്‍കുന്നത്. സംരക്ഷണ കവചങ്ങള്‍ ഉള്‍പ്പെടെയുള്ള 90 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി ഇന്ത്യയില്‍ നിന്നുള്ള രണ്ടാമത്തെ ചരക്ക് വിമാനം ബോയിങ് 747 ബെല്‍ഗ്രേഡില്‍ എത്തി. യൂറോപ്യന്‍ യൂനിയന്റെ ധാനഹായത്തോടെ സെര്‍ബിയന്‍ സര്‍ക്കാര്‍ വാങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കാന്‍ വിമാന സഹായം നല്‍കിയത് യു.എന്‍.ഡി.പിയാണ്-യു.എന്‍.ഡി.പി സെര്‍ബിയ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.
The 2nd cargo Boeing 747 with 90t of medical protective equipment landed from India to Belgrade today. The transportation of valuable supplies purchased by @SerbianGov has been fully funded by the #EU while @UNDPSerbia organized the flight & ensured the fastest possible delivery. pic.twitter.com/pMZqV7dwTg
— UNDP in Serbia (@UNDPSerbia) March 29, 2020