വീടുകാക്കും പോലെ സ്റ്റേഷനും പരിസരവും കാത്തു; വിരമിക്കുന്ന പാർട്ട് ടൈം സ്വീപ്പർക്ക് ഗാർഡ് ഓഫ് ഓണർ നൽകി ആദരം

For full experience, Download our mobile application:
Get it on Google Play

വരന്തരപ്പിള്ളി : 30 വര്‍ഷം സ്റ്റേഷന്‍ വൃത്തിയാക്കി പരിപാലിച്ച രാധയുടെ പടിയിറക്കം പോലീസുകാര്‍ നല്‍കിയ അപൂര്‍വ യാത്രയയപ്പുകൊണ്ട് ശ്രദ്ധേയമായി. വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെ പാര്‍ട്ട് ടൈം സ്വീപ്പറായ മുപ്ലിയം സ്വദേശി രാധ(70)യെയാണ് പോലീസുകാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി യാത്രയയച്ചത്.

കോവിഡ് 19 കരുതല്‍ നടപടികളുടെ ഭാഗമായി ചടങ്ങും പൊതുയോഗവുമെല്ലാം ഒഴിവാക്കി. എന്നാല്‍ ദീര്‍ഘമായ സേവനത്തിന് രാധയെ അര്‍ഹമായവിധം യാത്രയയക്കണമെന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശമുണ്ടായി. പതിവുപോലെ രാവിലെ ജോലിക്കെത്തിയ രാധ സ്റ്റേഷനും പരിസരവും വൃത്തിയാക്കി. എന്നത്തെയും പോലെ ഉച്ചയോടെ മടങ്ങാനൊരുങ്ങുമ്പോള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്. ജയകൃഷ്ണന്‍, എസ്.ഐ. ജെ. ചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി. തുടര്‍ന്ന് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

സാധാരണ വിരമിക്കുന്നവര്‍ മാസങ്ങള്‍ക്കു മുമ്പേ അവധിയെടുക്കാറുണ്ടെങ്കിലും അവസാന ദിവസം വരെ ജോലിക്കെത്തിയിരുന്നു. 1969-ല്‍ പത്താംതരം വിജയിച്ച ഇവര്‍ 1990- ലാണ് സര്‍വീസില്‍ പ്രവേശിച്ചത്. അന്നത്തെ നിലയ്ക്ക് കൂടുതല്‍ ഉയര്‍ന്ന ജോലിസാധ്യതകളുണ്ടായിരുന്നെങ്കിലും മറ്റൊന്നിനും താത്പര്യമില്ലായിരുന്നുവെന്ന് രാധ പറയുന്നു. മുപ്ലിയം പണ്ടാരത്തില്‍ രാമന്റെ ഭാര്യയാണ്. രണ്ടു മക്കളുണ്ട്. യാത്രയയപ്പിനു ശേഷം സ്റ്റേഷന്‍ വാഹനത്തില്‍ത്തന്നെ രാധയെ പോലീസുകാര്‍ വീട്ടിലാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...