മഞ്ചേരി മെഡിക്കല്‍ കോളേജിലെ ചികിത്സാപിഴവ് ; കുടുംബത്തിൻ്റെ ആരോപണം തള്ളി സൂപ്രണ്ട്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ചികിത്സാ പിഴവ് ആരോപണം തള്ളി മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട്. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചു. വലത്തെ ഇടുപ്പിനാണ് ശസ്ത്രക്രിയ നടത്തിയതെന്നും ശസ്ത്രക്രിയ നടത്തേണ്ട ആവശ്യകതയും ഭവിഷ്യത്തും ബന്ധുക്കളോട് പറഞ്ഞിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്. ഐസിയുവിൽ മൂന്നു മണിക്കൂർ നിരീക്ഷണം കഴിഞ്ഞ ശേഷമാണ് രോഗിയെ റൂമിലേക്ക് മാറ്റിയതെന്ന് സൂപ്രണ്ട് പറയുന്നു. മനപ്പൂർവ്വം പിഴവ് സംഭവിച്ചിട്ടില്ലെന്നും സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കാലുവേദനയെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ 73 വയസ്സുള്ള പാർവതിയുടെ ഞരമ്പ് മുറിഞ്ഞു എന്നാണ് കുടുംബത്തിൻ്റെ പരാതി.

സംഭവത്തിൽ പാർവതിയുടെ കുടുംബം പരാതി നല്‍കിയതിന് പിന്നാലെയാണ് ഡിഎംഒ സുപ്രണ്ടിൽ നിന്നും റിപ്പോര്‍ട്ട് തേടിയത്. സര്‍ജറിക്ക് ശേഷം ഗുരുതരാവസ്ഥയിലായ വയോധികയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തിയത്. മെയ് ആദ്യവാരം ചികിത്സയ്ക്കായി എത്തിയ വയോധികയെ മെയ് 12നാണ് ശസ്ത്രക്രിയക്ക് വിധേയയാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...