കാസർഗോഡ് സ്ഫോടക വസ്തുക്കൾ പിടികൂടി എൻഐഎ

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : ജില്ലയിലെ ചിറ്റാരിക്കൽ കടുമേനിയിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ നിർണ്ണായക പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. കടുമേനി സ്വദേശിയായ ജോർജിന്റെ വീട്ടിൽ നിന്നാണ് അഞ്ചു വർഷത്തോളം പഴക്കമുള്ള ജലാറ്റിൻ സ്റ്റിക്കുകൾ എൻഐഎ സംഘം പിടികൂടിയത്. നേരത്തെ തിരൂരങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത സ്ഫോടക വസ്തു കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന്റെ ഭാഗമായാണ് എൻഐഎ ഇന്ന് രാവിലെ മുതൽ പരിശോധന ആരംഭിച്ചത്. ഈ കേസിൽ മൂന്നാം പ്രതിയായി അറസ്റ്റിലായ സജി എന്നയാളുടെ സഹോദരനാണ് ജോർജ്. സജി നേരത്തെ തന്നെ ഈ പ്രദേശത്ത് നിന്ന് മാറി മറ്റൊരു പേരിൽ താമസിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

വീട്ടിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചത് കാട്ടുപന്നികളെ തുരത്താൻ വേണ്ടിയാണെന്നാണ് ജോർജ് അന്വേഷണ സംഘത്തിന് നൽകിയ മൊഴി. എന്നാൽ ഈ വിശദീകരണം എൻഐഎ വിശ്വാസത്തിലെടുത്തിട്ടില്ല. അഞ്ചു വർഷത്തോളം പഴക്കമുള്ള ഈ ജലാറ്റിൻ സ്റ്റിക്കുകൾ എന്തിനാണ് വീട്ടിൽ സൂക്ഷിച്ചതെന്നും ഇതിന്റെ ഉറവിടം എവിടെയാണെന്നും എൻഐഎ സംഘം വിശദമായി അന്വേഷിച്ചു വരികയാണ്. നിലവിൽ പ്രദേശത്ത് എൻഐഎയുടെ പരിശോധനകളും തുടർനടപടികളും പുരോഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...