നോക്കാന്‍ ഡോക്ടര്‍ ഇല്ല; സര്‍ക്കാര്‍ ആശുപത്രിയിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു ; കുഞ്ഞ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ഗര്‍ഭിണിയായ യുവതി ആശുപത്രിയി ലെ ശുചിമുറിയില്‍ പ്രസവിച്ചു. വേദന അനുഭവപ്പെടുന്നുവെന്ന് യുവതി ജീവനക്കാരോട് പറഞ്ഞെങ്കിലും നോക്കാന്‍ ഡോക്ടര്‍ ഇല്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ശുചിമുറിയിലെത്തിയ യുവതി അവിടെ പ്രസവിക്കുകയായിരുന്നു. പരിചരണം ലഭിക്കാതെ പ്രസവിച്ചതിനാല്‍ കുഞ്ഞ് മരിച്ചു. വിക്രാബാദ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.

– താണ്ടൂര്‍ ജില്ലാ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് മാല്‍റെഡ്ഡിപള്ളി സ്വദേശിനിയായ മനീഷ എത്തിയത്. ഈ സമയം കടുത്ത വേദനയിലായിരുന്നു യുവതി. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോള്‍ നോക്കാന്‍ ഡോക്ടര്‍മാരില്ലെന്ന് ആശുപത്രി ജീവനക്കാര്‍ അറിയിച്ചു. ഈ സമയമെല്ലാം കടുത്ത വേദന അനുവഭവിച്ച ശുചിമുറിയിലെക്ക് പോവുകയും അവിടെ വെച്ച്‌ കുഞ്ഞിനെ പ്രസവിക്കുകയുമായിരുന്നു. –

സംഭവം അറിഞ്ഞതോടെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി. കുട്ടിക്ക് ഓക്സിജന്‍ നല്‍കിയെങ്കിലും അധികനേരം ജീവിച്ചിരുന്നില്ലെന്ന് മുതിര്‍ന്ന മെഡിക്കല്‍ ഓഫീസറെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിചരണം ലഭിച്ചില്ലെന്ന വാര്‍ത്ത പുറത്തായതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തി. കുറ്റക്കാര്‍ക്കെതിരെ വേണമെന്നാണ് ആവശ്യം ഉയരുന്നത്.

ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിവിധ കാരണങ്ങള്‍ കൊണ്ട് ലീവിലായിരുന്നുവെന്ന് ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ് മല്ലികാര്‍ജുന്‍ പറയുന്നു. മറ്റ് ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. യുവതിയെ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രി ജീവനക്കാര്‍ വിസ്സമ്മതിക്കുകയായിരുന്നുവെന്നാണ് ആരോപണം .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....