20 ലക്ഷത്തോളം രൂപ ചിലവ് ; മെഡിക്കൽ സർവീസ് കോർപ്പറേഷന് ടെന്നീസ് ക്ലബ്ബ് അംഗത്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാർ ആശുപത്രികളിലേക്ക് മരുന്നും ഉപകരണങ്ങളും വാങ്ങിനൽകുന്ന മെഡിക്കൽ സർവീസ് കോർപ്പറേഷന് ലക്ഷങ്ങൾ ചെലവിട്ട് തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിൽ അംഗത്വം. ആദ്യ പിണറായി സർക്കാരിന്റെ കാലത്താണ് 20 ലക്ഷത്തോളം രൂപ അംഗത്വത്തിനും തുടർകാര്യങ്ങൾക്കുമായി സർക്കാർ ഫണ്ടിൽനിന്ന് ചെലവഴിച്ചത്. ടെന്നീസ് ക്ലബ്ബിൽ സർക്കാർസ്ഥാപനങ്ങൾ അംഗത്വം എടുക്കാറില്ല. 2017 ഏപ്രിലിലാണ് മെഡിക്കൽ സർവീസ് കോർപ്പറേഷൻ കോർപ്പറേറ്റ് അംഗത്വം എടുത്തത്. കോർപ്പറേഷൻ ചെയർമാനും ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്ന രാജീവ് സദാനന്ദനാണ് ടെന്നീസ് ക്ലബ്ബിൽ മെമ്പർഷിപ്പ് എടുക്കണമെന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ എം.ഡി.യോട് ആവശ്യപ്പെട്ടത്.

ചെയർമാനെയും മാനേജിങ് ഡയറക്ടർ നവജ്യോത് ഖോസയെയുമാണ് അംഗങ്ങളായി നിർദേശിച്ചിരുന്നത്. കെ.കെ. ശൈലജ ആരോഗ്യ മന്ത്രിയായിരുന്നപ്പോഴാണ് സംഭവം. 11.50 ലക്ഷം രൂപ നൽകിയാണ് അംഗത്വം എടുത്തത്. 2022 വരെ 19,13,700 രൂപയാണ് മാസവരിയായും യോഗങ്ങൾക്കായും മൊത്തം ടെന്നീസ് ക്ലബ്ബിൽ അടച്ചത്. 2022 ഓഗസ്റ്റിനുശേഷം ക്ലബ്ബിന് പണം നൽകിയിട്ടില്ല. കോർപ്പറേഷൻ ടെന്നീസ് ക്ലബ്ബിൽ അംഗത്വം എടുക്കാനുണ്ടായ സാഹചര്യം ഫയലുകളിൽ വ്യക്തമാക്കിയിട്ടില്ലെന്നായിരുന്നു മുൻമന്ത്രി വീണാ ജോർജ് 2022-ൽ നിയമസഭയിൽ നൽകിയ മറുപടി. ഒരു സർക്കാർ കമ്പനി സ്വകാര്യ ക്ലബ്ബിൽ അംഗത്വം എടുത്തത് നിയമാനുസൃതമാണോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയതുമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.