ന്യൂഡല്‍ഹി : കോവിഡ് വ്യാപനവുംഷ്യ യുക്രൈൻ യുദ്ധവും മൂലം രാജ്യത്തേക്ക് മടങ്ങേണ്ടി വന്ന അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്ക് യോഗ്യത പരീക്ഷ എഴുതാൻ അനുമതി. സുപ്രീംകോടതി ഉത്തരവ് പ്രകാരം ആണ് ദേശീയ മെഡിക്കൽ കമ്മീഷന്‍റെ നടപടി. ജൂണ്‍ മുപ്പതിനോ അതിന് മുമ്പോ കോഴ്‌സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ലഭിച്ച വിദേശ സർവകലാശാലകളിൽ നിന്ന് മടങ്ങിയെത്തിയ അവസാന വർഷ വിദ്യാർത്ഥികൾക്ക് ആണ് പരീക്ഷയ്ക്ക് അനുമതി. ഹൗസ് സർജന്‍സി പൂർത്തിയാക്കണമെന്ന നിബന്ധനയിൽ ഇളവ് നൽകി. അതിന് പകരം രാജ്യത്ത് രണ്ട് വർഷം നിർബന്ധിത മെഡിക്കൽ ഇന്‍റണ്‍ഷിപ്പ് ചെയ്യണം.
വിദേശത്തുനിന്നും മടങ്ങിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് യോഗ്യത പരീക്ഷ എഴുതാൻ അനുമതി
RECENT NEWS
Advertisment