കേരളത്തിലെ മരുന്ന് വിപണിയുടെ വിറ്റുവരവ് ഉയർന്നു ; കഴിഞ്ഞ വർഷം മലയാളി കഴിച്ചത് കോടികളുടെ മരുന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ മരുന്ന് വിപണി നേട്ടത്തിന്റെ പാതയിൽ. ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്സ് അസോസിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, കഴിഞ്ഞ സാമ്പത്തിക വർഷം മരുന്ന് വിപണിയുടെ വിറ്റുവരവ് 11 ശതമാനം വർദ്ധനവോടെ 12,500 കോടി രൂപയാണ് ഉയർന്നത്. രാജ്യത്തെ മൊത്തം മരുന്ന് ഉപഭോഗത്തിൽ കേരളത്തിന്റെ വിഹിതം 7 ശതമാനമാണ്. ഇതോടെ, രാജ്യത്തെ അഞ്ചാമത്തെ വലിയ മരുന്ന് വിപണിയായി മാറിയിരിക്കുകയാണ് കേരളം. തൊട്ടുമുന്നിലായി ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് ഉള്ളത്.

അഞ്ചാമത്തെ വലിയ മരുന്ന് വിപണിയാണ് കേരളമെങ്കിലും, മലയാളികൾക്ക് ആവശ്യമായ മരുന്നിന്റെ 98 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഡയബറ്റോളജി, കാർഡിയോളജി, ന്യൂറോ സൈക്യാട്രി, വിറ്റാമിൻ മരുന്നുകളാണ് മലയാളികൾ കൂടുതലായും കഴിക്കുന്നത്. കോവിഡ് കാലയളവിൽ കേരളീയരുടെ മരുന്ന് ഉപഭോഗം 30 ശതമാനം കുറഞ്ഞിരുന്നു. അക്കാലയളവിൽ 7,500 കോടി രൂപയുടെ മരുന്നുകൾ മാത്രമാണ് വിറ്റഴിക്കാൻ സാധിച്ചിട്ടുള്ളത്. അതേസമയം, 2021ലെ വിറ്റുവരവ് 11,100 കോടി രൂപയോളമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...