ഷാരൂഖ് ഖാനുമായി സമീർ വാങ്കഡെയുടെ ചാറ്റ് ചട്ടലംഘനമെന്ന് എൻ.സി.ബി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈ മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മേധാവി (എൻ.സി.ബി) സമീർ വാങ്കഡെ, കേസിലെ പ്രതിയുടെ പിതാവായ ഷാരൂഖ് ഖാനുമായി വാട്സ് ആപ്പ് ചാറ്റ് നടത്തിയത് ചട്ടലംഘനമാണെന്ന് എൻ.സി.ബി. നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽനിന്ന് ഒഴിവാക്കാൻ 25 കോടി ആവശ്യപ്പെട്ടെന്ന കേസിൽ, തന്റെ ഭാഗം ന്യായീകരിക്കുന്നതിനായി ഷാരൂഖ് ഖാനുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റ് വാങ്കടെ കഴിഞ്ഞ ദിവസം കോടതിയിൽ ഹജരാക്കിയിരുന്നു. എന്നാൽ കേസിലെ പ്രതികളുടെ കുടുംബവുമായി ഇത്തരത്തിൽ ബന്ധപ്പെടാൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമില്ലെന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മാത്രമല്ല ഇത്തരത്തിൽ പ്രതിയുടെ കുടുംബവുമായി ബന്ധപ്പെട്ടത് വാങ്കടെ തന്‍റെ ഉന്നത അധികാരികളെ അറിയിച്ചിരുന്നില്ലെന്നും എൻ.സി.ബി വ്യക്തമാക്കി.അതേസമയം ചോദ്യം ചെയ്യലിനായി വാങ്കഡെ ഇന്നലെ സി.ബി.ഐ മുമ്പാകെ ഹാജറായി. കഴിഞ്ഞ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജറാവണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ വാങ്കഡെക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ അന്ന് അദ്ദേഹം ഹാജറായിരുന്നില്ല. വാങ്കഡെയ്ക്ക് 22 വരെ അറസ്റ്റ് ചെയ്യുന്നത് മുംബൈ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.സി.ബി.ഐ കേസിനെതിരേ വെള്ളിയാഴ്ച ഖാൻ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വാങ്കഡെ മുംബൈയിൽ നാലു ഫ്ലാറ്റുകളടക്കം നിരവധി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിതായി എൻ.സി.ബി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...