സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് വിതരണം സുഗമമാക്കി : മന്ത്രി കെ.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിൽ ജീവന്‍രക്ഷാ മരുന്നുകള്‍, ജീവിതശൈലി രോഗങ്ങളുടെ മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയ എല്ലാത്തരം മരുന്നുകളുടെയും വിതരണം സുഗമമാക്കിയതായി ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓരോ ജില്ലകളിലെയും ഡി.എം.ഒ. മാരോട് മരുന്ന് ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു. കെ.എം.എസ്.സി.എല്‍. വഴി വാങ്ങിയ മരുന്നുകള്‍ പൂര്‍ണമായും ജില്ലാ സ്റ്റോറുകളില്‍ നിന്നും ആരോഗ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കാന്‍സര്‍, ഹൃദ്രോഗം, മനോരോഗം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകള്‍ കൂടി പൂര്‍ണതോതില്‍ എത്താനുള്ളത് ഉടന്‍ ലഭ്യമാകും.

അതുവരെ ലോക്കൽ പർച്ചേസിലൂടെ ഇവ ഉറപ്പാക്കാൻ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ നടപടി സ്വീകരിച്ചതായും യോഗത്തെ അറിയിച്ചു. ഹീമോഫീലിയ രോഗികൾക്കുള്ള ഫാക്ടർ 9 ലഭ്യത ഉറപ്പാക്കുവാനും മന്ത്രി പ്രത്യേക നിർദ്ദേശം നൽകി. നിലവിൽ ഫാക്ടർ 9 കുറവുള്ള സ്ഥലങ്ങളിൽ രണ്ട് ദിവസത്തിനുള്ളിൽ ആവശ്യാനുസരണം എത്തിക്കുമെന്ന് കെ.എം.എസ്.സി.എൽ. അധികൃതർ വ്യക്തമാക്കി. എല്ലാ സ്ഥാപനങ്ങളിലും മരുന്നുകളുടെ സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കുവാനും ദൗർലഭ്യം ഒഴിവാക്കാന്‍ മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കുവാനും ജില്ലാതല മരുന്ന് നിരീക്ഷണ സമിതികള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ മറ്റുവകുപ്പുകളുമായും തദ്ദേശ സ്ഥാപങ്ങളുമായും ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.

24 മണിക്കൂര്‍ സ്പെഷലിസ്റ്റ് സേവനം കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സാധ്യതകള്‍ പരിശോധിക്കാൻ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് മന്ത്രി ആവശ്യപ്പെട്ടു. 108 ആംബുലന്‍സിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നുണ്ടെന്ന് നിരീക്ഷിക്കുവാനും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മിളാ മേരി ജോസഫ്‌, ദേശീയ ആരോഗ്യ ദൗത്യം മിഷന്‍ ഡയറക്ടര്‍ ഡോ.രേണു രാജ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.വി.മീനാക്ഷി, മെഡിക്കല്‍ എഡ്യൂക്കേഷൻ ഡയറക്ടര്‍ ഡോ.കെ.വി.വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനാധിപത്യ മൂല്യങ്ങളെ കശാപ്പ് ചെയ്യുന്നു ; രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി ആഭ്യന്തരമന്ത്രി

0
ന്യൂഡൽഹി: തെരെഞ്ഞെടുപ്പ് കമ്മീഷനെ കാണണമെന്നാവശ്യപ്പെട്ട രാഹുല്‍ഗാന്ധിയെയും പ്രിയങ്കയെയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു...

പഞ്ചാബിലെ അമൃത്സറിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സന്ധുവിനെ വെടിവെച്ച് കൊന്നു

0
ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിൽ ആക്ടിവിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സന്ധു എന്ന...

ഉത്തരേന്ത്യയെ വിറപ്പിച്ച് ഭൂചലനം ; ഉത്തരാഖണ്ഡിൽ റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി

0
ന്യൂഡൽഹി: ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ വിവിധയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡില്‍ 4.9...

​കൂടിക്കാഴ്ചയ്ക്കുള്ള അനുമതി മുൻകൂട്ടി തേടിയിരുന്നില്ല ; പ്രതിപക്ഷ എം പിമാരുടെ ആവശ്യത്തിന് വിശദീകരണവുമായി തെരഞ്ഞെടുപ്പ്...

0
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് കാണണമെന്ന പ്രതിപക്ഷ എം പിമാരുടെ...