രോഗികള്‍ക്ക് മരുന്നെത്തിക്കാന്‍ മാത്യു ടി തോമസ് എം.എല്‍.എയും സംഘവും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല നിയോജക മണ്ഡലത്തിന് കീഴിലെ നിര്‍ധനരായ രോഗികള്‍ക്ക് മരുന്നെത്തിക്കാന്‍ അഡ്വ. മാത്യു ടി എംഎല്‍എ യുടെ നേതൃത്വത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ലഭ്യമാകാത്ത മരുന്നുകളാണ് എത്തിക്കുക. മണ്ഡലത്തിലെ ബി.പി.എല്‍ പരിധിയില്‍പ്പെടുന്ന അവയവ മാറ്റം, വൃക്ക സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ രോഗികള്‍ക്കാണു സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ മരുന്നുകള്‍ എത്തിക്കുന്നത്. നിര്‍ധനരായ രോഗികള്‍ക്ക് മരുന്നെത്തിക്കുന്നതില്‍ എം.എല്‍.എമാര്‍ മുന്‍കൈ എടുക്കണം എന്ന് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലത്തില്‍ ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് മാത്യു.ടി തോമസ് എം.എല്‍ എ പറഞ്ഞു.

റേഷന്‍ കാര്‍ഡും ഡോക്ടറുടെ കുറിപ്പും അയച്ചുകൊടുക്കുന്നതു പ്രകാരം മരുന്നുകള്‍ എത്തിക്കും. ബി.പി.എല്‍ അല്ലാത്തവര്‍ക്ക് അവരവരുടെ ചിലവില്‍ മരുന്നുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കാന്‍ ജനമൈത്രി പോലീസ് നേതൃത്വം നല്‍കി വോളന്റിയേഴ്‌സിനെ ക്രമീകരിച്ചിട്ടുണ്ട്. പദ്ധതി തുടങ്ങിയ ദിവസം തന്നെ 20,000 രൂപയുടെ മരുന്നുകള്‍ ബോബന്‍ മണ്ണില്‍, ശങ്കരമംഗലം ജോര്‍ജ് മാത്യു എന്നിവരുടെ സ്‌പോണ്‍സര്‍ഷിപ്പോടെ അവശ്യക്കാരിലെത്തിച്ചു. മരുന്നുകള്‍ ആവശ്യമുള്ള രോഗികള്‍ക്ക് എം.എല്‍.എയുടെ പി.എ യുമായി ബന്ധപ്പെടാം.

ബന്ധപ്പെടേണ്ട നമ്പര്‍ 94463 44493.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....