ന്യൂഡല്‍ഹി : ജീവന്‍ രക്ഷാ മരുന്നുകളുടെ വില കൂട്ടുന്നതിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. ജീവന്‍ രക്ഷാ മരുന്നുകളുടെ വില കൂട്ടുന്നതിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെ തീരുമാനം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എം.കെ രാഘവന്‍ എം.പി ലോക്‌സഭയില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. വിലവര്‍ദ്ധന സഭാനടപടികള്‍ നിറുത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.മുരളീധരന്‍, ബെന്നി ബെഹ്‌നാന്‍, ഹൈബി ഈഡന്‍, രമ്യ ഹരിദാസ് തുടങ്ങിയവര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ള നോട്ടീസ് പരിഗണിച്ചില്ല.
ജീവന്‍ രക്ഷാ മരുന്നുകളുടെ വില കൂട്ടുന്നതിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം
RECENT NEWS
Advertisment



























