മീനങ്ങാടിയുടെ ‘കാര്‍ബണ്‍ ന്യൂട്രൽ’; കശ്മീരിലും ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വയനാട്ടിലെ മീനങ്ങാടി പഞ്ചായത്ത് ആവിഷ്കരിച്ച ‘കാർബൺ ന്യൂട്രല്‍’ മാതൃക ജമ്മുവിലെ പള്ളി ഗ്രാമപഞ്ചായത്തും നടപ്പാക്കുന്നു. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വാർഡുകളിൽ ഗ്രാമസഭാ യോഗങ്ങളും മറ്റ് പ്രവർത്തനങ്ങളും ആരംഭിച്ചത്. ഗ്ലാസ്ഗോയിൽ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ കാര്‍ബണ്‍ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള നടപടികൾ ഇന്ത്യ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് മീനങ്ങാടി മോഡൽ രാജ്യവ്യാപകമാക്കാൻ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം തീരുമാനിച്ചത്. ഇത് സംബന്ധിച്ച് മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചിട്ടുണ്ട്. കിലയുടെ മുൻ ഡയറക്ടറും ഇപ്പോൾ പഞ്ചായത്തീരാജ് മന്ത്രാലയത്തിലെ സീനിയർ കൺസൾട്ടൻറുമാണ്. പി.പി ബാലനാണ് ഏകോപനച്ചുമതല.  കഴിഞ്ഞ ദിവസം സഭയുടെ ആദ്യ ഗ്രാമസഭാ യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഐഐടി ജമ്മുവിന്റെ സാങ്കേതിക സഹായത്തോടെ, ഡോംഗ്ര കോളേജിലെ വിദ്യാർത്ഥികൾ പദ്ധതിക്കായി സമഗ്രമായ ഊർജ്ജ സർവേ ആരംഭിച്ചു.  370 വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനായി 500 കിലോവാട്ട് സൗരോർ ജ്ജ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...

പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം ; കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി

0
ന്യൂഡൽഹി : പ‍ാലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ...