Tuesday, April 23, 2024 8:52 pm

സ്വപ്നക്കും പി.സി ജോര്‍ജിനുമെതിരെ കേസെടുത്തെന്ന് ഫേസ്ബുക്ക് പോസ്റ്റ് : പോലീസിനെതിരെ പ്രതിഷേധ കമന്റുകളുടെ പെരുന്നാള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വപ്‌ന സുരേഷിനും പി.സി. ജോര്‍ജിനും എതിരെ കെ.ടി. ജലീല്‍ എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത കാര്യം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ച കേരള പോലീസ് മീഡിയ സെന്ററിന് രൂക്ഷ വിമര്‍ശനം. പതിവില്ലാത്ത രീതിയാണെന്നും പോലീസ് സേനയുടെ ആത്മാഭിമാനം പണയം വെക്കരുതെന്നുമാണ് വിമര്‍ശനം.

കേരളാ പോലീസിന്റെ ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
‘സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി തനിക്കെതിരെ ഗൂഢാലോചനയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്ന മുന്‍മന്ത്രി കെ.ടി.ജലീന്റെ പരാതിയില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമം 153, 120 (ബി) വകുപ്പുകള്‍ ചുമത്തിയാണ് ക്രൈം നമ്പര്‍ 645/22 ആയി കേസ് എടുത്തിരിക്കുന്നത്. പരാതി അന്വേഷിക്കാന്‍ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും’.

ഇതിന് താഴെ ആയിരക്കണക്കിന് പേരാണ് വിമര്‍ശനവുമായി രംഗത്ത് വന്നത്.
കമന്റുകള്‍ കാണാം:
‘ക്യാപ്സൂളുകള്‍ ഇവിടെ നിന്നും ഇറക്കി തുടങ്ങിയോ?’, ‘എല്ലാ കേസുകളും ഇതുപോലെ പ്രസിദ്ധീകരിക്കുമോ?’, ‌’സേനയുടെ ആത്മാഭിമാനം പണയം വെക്കരുത്’, ‘ഇങ്ങനെയൊരു രീതി പതിവില്ലല്ലോ ഇതെന്ത് പറ്റി പോലീസിന് ഇവിടെ പോസ്റ്റാന്‍’, ‘ഈ പേജില്‍ നിന്നും ഇങ്ങനൊരു പോസ്റ്റ്‌ പ്രതീക്ഷിച്ചില്ല… വളരെ മോശമായി പോയി… ഒരു പാര്‍ട്ടിയെയും വെള്ള പൂശുന്ന തരത്തില്‍ ഉള്ള പോസ്റ്റ്‌ പോലീസ് കാരുടെ പേജില്‍ അത് ശരിയാണോ?’, ‘ഇത് കേരള സ്റ്റേറ്റ് പോലീസിന്റെ പേജ് തന്നെ അല്ലെ എന്നൊരും സംശയം ……….’.

‘കേരളാ പോലീസിന്റെ ഫേസ് ബുക്ക് പേജ് അഡ്മിന്‍ പോരാളി ഷാജിയാണോ ..’, ‘സാധാരണക്കാരന്‍ ഒരു പരാതി പറഞ്ഞാല്‍ ഇത്രയും ശുഷ്ക്കാന്തി കാണാറില്ലല്ലോ’- ‘ദിലീപിനെ അറസ്റ്റ് ചെയ്യുന്നത് പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അല്ലേ, അപ്പോള്‍ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയനെ കസ്റ്റഡിയിലെടുക്കാന്‍ പറ്റൂല്ലേ’ എന്നിങ്ങനെ നിരവധി വിമര്‍ശനങ്ങളാണ് പോസ്റ്റിന് താഴെ വരുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരുമ്പെട്ടി സെൻ്റ് തോമസ് പടിയിൽ നടപാലം തകർന്നു വീണു

0
മല്ലപ്പളളി : പെരുമ്പെട്ടി സെൻ്റ് തോമസ് പടിക്കു സമീപം നടപാലം...

കോന്നിയിൽ കലാശക്കൊട്ടിന് ഗതാഗത ക്രമീകരണം ഏർപ്പെടുത്തും

0
കോന്നി : പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നി നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ...

ഇന്റർനാഷണൽ മലയാളി കൗൺസിൽ ( ഐഎംസി ) ലോഗോ പ്രകാശനം ചെയ്തു

0
കൊച്ചി : ഇന്റർനാഷണൽ മലയാളി കൗൺസിൽ ( ഐഎംസി ) ലോഗോ...

സാമൂഹ്യ നീതി , സാമ്പത്തിക നീതി എന്നിവ ഉറപ്പിക്കാൻ കോൺഗ്രസിനെ കഴിയു ; മല്ലികാർജ്ജുൻ...

0
ചെങ്ങന്നൂർ: ഭരണഘടനയെ സംരക്ഷിക്കാനും ജനാധിപത്യം നിലനിർത്താനും മതേതരത്വം സംരക്ഷിക്കാനും ന്യൂനപക്ഷങ്ങളുടെ അവകാശം...