51 പേര്‍ക്ക് എലിപ്പനി ; വയനാട്‌ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദേശം

For full experience, Download our mobile application:
Get it on Google Play

കല്പറ്റ : വയനാട് ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചതോടെ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. മക്കിയാട് പാലേരി കോളനിയിലെ 40 വയസുകാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഈ വർഷം എലിപ്പനി ബാധിച്ച് നാലുപേർ മരിച്ചു. 51 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ബുധനാഴ്ച മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാൽ പേർക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നു. ഇതോടെ രോഗലക്ഷണങ്ങളുള്ളവരുടെ എണ്ണം 131 ആയി. ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട പകർച്ചവ്യാധിയാണ് എലിപ്പനി.

മലിനമായ മണ്ണും വെള്ളവും ഉപയോഗിച്ചുള്ള സമ്പർക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അത് സങ്കീർണതകളിലേക്കും മരണത്തിലേക്കും നയിച്ചേക്കാം. കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവരും മലിനജലവുമായി സമ്പർക്കം പുലർത്തുന്നവരും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം എലിപ്പനി വിരുദ്ധ ഗുളികയായ ഡോക്സിസൈക്ലിൻ നിർബന്ധമായും കഴിക്കണമെന്ന് ഡിഎംഒ ഡോ.കെ.സക്കീന അറിയിച്ചു. എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്സിസൈക്ലിൻ സൗജന്യമായി ലഭിക്കും.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേശീയപാതയിലൂടെ മൊബൈൽ ഫോൺ വിളിച്ച് വാഹനമോടിച്ച സംഭവം ; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

0
മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിലൂടെ മൊബൈല്‍ ഫോൺ വിളിച്ച് ബസ് ഓടിച്ച...

കർക്കടക വാവുബലി ; തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മദ്യനിരോധനം

0
തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്റ്റ് 11 രാത്രി 12 മണി...

1,263 വെബ്‌സൈറ്റുകൾക്കും 4,996 ടെലിഗ്രാം ചാനലുകൾക്കും പൂട്ടിട്ട് കേന്ദ്രം

0
ന്യൂഡൽഹി: സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുകയും, അതിന് വഴിയൊരുക്കുകയും ചെയ്ത...

സമൂഹത്തിലെ ഓരോ അഴിമതിയും ധൈര്യത്തോടെ തുറന്നുകാട്ടാൻ യുവാക്കൾ മുന്നോട്ടുവരണം ; നിവിൻ പോളി

0
തിരുവനന്തപുരം: പുതിയ തലമുറ ചോദ്യം ചെയ്യാൻ മടിയില്ലാത്തവരായിരിക്കണമെന്നും സമൂഹത്തിലെ ഓരോ...