മെഗാ എഡ്യൂക്കേഷണൽ കാർണിവലും അവാർഡ് നൈറ്റും റാന്നിയില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുവന്താനം സെന്റ് ആന്റണീസ് കോളേജും ഹോസ്പിറ്റാലിറ്റി കമ്പനിയായ സ്പാഗോ ഇന്റർനാഷണലുമായി സഹകരിച്ച്‌ റാന്നി മാർത്തോമാ കൺവെൻഷൻ സെന്ററിൽ വെച്ച് മെഗാ എഡ്യൂക്കേഷണൽ കാർണിവലും അവാർഡ് നൈറ്റും സംഘടിപ്പിക്കുന്നു. ഒക്ടോബർ 11 ശനി ഉച്ചകഴിഞ്ഞ് 3 മണി മുതലാണ് പരിപാടികള്‍. സമ്മേളനത്തിൽ സ്പാഗോ ഇന്റർനാഷണൽ സി.ഇ.ഓ ബെന്നി തോമസ് പുതുപ്പറമ്പിൽ, മുന്‍ എം.എല്‍.എ രാജു എബ്രഹാം, സിനി ആർട്ടിസ്റ്റ് ഡയാന ഹമീദ്, പ്രജ്ഞാനന്ദ തീർത്ഥ പാദസ്വാമികൾ, റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. പി ബി സതീഷ് കുമാർ, ഷിജോ കെ തോമസ് എന്നിവർ പങ്കെടുക്കും.

പത്തനംതിട്ട ജില്ലയിൽ നിന്നും കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ നിന്നും ഇക്കഴിഞ്ഞ ഹയർ സെക്കന്ററി, പ്ലസ് വൺ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെയും 10-ാം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരെയും യോഗത്തില്‍ ആദരിക്കും. മികച്ച സ്‌കൂളുകൾക്കും മേധാവിമാർക്കും റവ.ഡോ.നിരപ്പേൽ അവാർഡ് ഫോർ ഇൻസ്പിരേഷണൽ ടീച്ചർ പുരസ്കാരവും നൽകും. മെഗാ മ്യൂസിക്കൽ ഡി.ജെ, കോളേജ് വിദ്യാർഥികൾ സംഘടിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ്, മെഗാ ഫാഷൻ ഷോ, ഫുഡ് ഫെസ്റ്റിവൽ, റാമ്പ് വാക്ക് എന്നിവയും കരിയർ ഗൈഡൻസ് സെമിനാറും ഉണ്ടായിരിക്കും. ഒളിംപിക്സ് ലോകകപ്പ് ഫുട്ബോൾ, ടി 20 എന്നിവയുടെ ഹോസ്പിറ്റാലിറ്റി സെക്ടർ നിയന്ത്രിക്കുന്ന സ്പാഗോ ഇന്റർനാഷണൽ കമ്പനിയുടെ സ്ഥാപകനും സി. ഇ.ഓ യും ആയ ബെന്നി തോമസ് നയിക്കുന്ന ഹ്രസ്വ മോട്ടിവേഷണൽ പ്രോഗ്രാം, ഗൾഫ് രാജ്യങ്ങളിലേക്ക് ഡയറക്റ്റ് റിക്രൂട്ട്മെന്റ് നേടാൻ സാധിക്കുന്ന കോഴ്സുകളെക്കുറിച്ചുള്ള അവബോധ ക്ലാസ്സുകളും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- 95 62 58 11 91

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...