ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃക്കരിപ്പൂർ: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. ചന്തേര പോലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ബേക്കൽ എ.ഇ.ഒയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥനും യൂത്ത് ലീഗ് നേതാവും പ്രതിപ്പട്ടികയിലുള്ളത്. ബേക്കൽ എ.ഇ.ഒ പടന്ന സ്വദേശി വി.കെ.സൈനുദ്ദീൻ(52), ആർ.പി.എഫ് ഉദ്യോഗസ്ഥൻ പിലിക്കോട് എരവിലിലെ ചിത്രരാജ്(48), വെള്ളച്ചാലിലെ സുകേഷ് (30), വടക്കേകൊവ്വലിലെ റയീസ് (40), കരോളത്തെ അബ്‌ദുറഹിമാൻ ഹാജി(55), ചന്തേരയിലെ അഫ്‌സൽ (23) എന്നിവരാണ് പിടിയിലായത്.

കേസിലെ പ്രതി തൃക്കരിപ്പൂർ വടക്കുമ്പാട് സ്വദേശി സിറാജുദീൻ(46) ഒളിവിലാണ്. ഇയാൾ മുൻകൂർ ജാമ്യം തേടിയതായി അറിയുന്നു. പണം വാഗ്ദാനം ചെയ്തും പ്രലോഭിപ്പിച്ചും കുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മാതാവിന്റെ പരാതി. പ്രത്യേക പോലീസ് അന്വേഷണ സംഘമാണ് ദിവസങ്ങൾക്കകം പ്രതികളെ പിടികൂടിയത്. ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ 14 ഓളം പേർ ചേർന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ജില്ലക്ക് അകത്തും പുറത്തുമായി വിവിധ പ്രദേശങ്ങളിലുള്ളവരാണ് പ്രതികൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...