മെഗാ ജോബ് ഫെയര്‍ നാളെ (19) പത്തനംതിട്ടയില്‍ ; 155 ഇനങ്ങളിലായി 3069 തൊഴിലവസരങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും (കെ.എ.എസ്.ഇ), പത്തനംതിട്ട ജില്ലാ ഭരണകൂടവും, ജില്ലാ നൈപുണ്യ സമിതിയും, ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ നാളെ (19) പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും. രാവിലെ 9.30 ന് കോളജ് ഓഡിറ്റോറിയത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തൊഴില്‍ മേള ഉദ്ഘാടനം ചെയ്യും. നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ചടങ്ങില്‍ മുഖ്യ അതിഥി ആയിരിക്കും. ആന്റോ ആന്റണി എംപി അധ്യക്ഷത വഹിക്കും.

തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെട്ട തൊഴില്‍ ദാതാക്കള്‍ നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 51 കമ്പനികളാണ് ഈ തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 155 ഇനങ്ങളിലായി 3069 തൊഴിലവസരങ്ങള്‍ തൊഴില്‍ മേളയില്‍ ലഭ്യമാണ്. എഞ്ചിനിയറിംഗ്, ഐടി, ആരോഗ്യം, ടൂറിസം, ഓട്ടോ മൊബൈല്‍, വിദ്യാഭ്യാസം, മീഡിയ, വാണിജ്യം, വ്യവസായം, സെയില്‍സ് മാര്‍ക്കറ്റിംഗ് തുടങ്ങിയ വിവിധ സെക്ടറുകളിലായിട്ടാണ് തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇതില്‍ 1161 വേക്കന്‍സികള്‍ക്കായി ഉദ്യോഗാര്‍ഥികള്‍ ഇതിനോടകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനായി വേദിയില്‍ സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ദാതാക്കളുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ചയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകത്തെ നടുക്കിയ കറുത്ത ദിനം ; ഹിരോഷിമ അണുബോംബ് ആക്രമണത്തിന് 81 വയസ്

0
81 വർഷങ്ങൾക്കു മുമ്പ്, ഇന്നേ ദിവസമാണ് ലോകത്താദ്യമായി യുദ്ധത്തിൽ അണുബോംബ് പ്രയോഗിച്ചത്....

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ; തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും ; പുതിയ ഡാം...

0
കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ...

അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് ; കീർത്തനയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
പേരാമ്പ്ര: പേരാമ്പ്ര കേസിൽ മുഖ്യപ്രതി കീർത്തനയ്ക്കായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി...

രോഗികൾ ഇനി നിലത്തുകിടക്കേണ്ട ; മെഡിക്കൽ കോളേജിൽ ഉപയോഗിക്കാതെ കിടക്കുന്ന മുറികൾ സജ്ജമാക്കുന്നു

0
കോഴിക്കോട് : മെഡിക്കൽകോളേജ് ആശുപത്രിയിൽ ജനറൽമെഡിസിനിലും അത്യാഹിത വിഭാഗത്തിലുമായി നിലത്തുകിടക്കുന്ന രോഗികളെ...