വിസ്മയ കാഴ്ചയൊരുക്കി അയിരൂരിൽ മെഗാ തിരുവാതിര

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: സമൃദ്ധിയുടെ അടയാളം മലയാള മനസിൽ നിറച്ച വിഷുവിൻ്റെ വർണ്ണക്കാഴ്ചകൾക്കൊപ്പം ആയിരത്തോളം വനിതകൾ അണിനിരന്ന മെഗാ തിരുവാതിര അയിരൂരിന് വിസ്മയ കാഴ്ചയായി. കലയുടെ കൂട്ടായ്മയ്ക്കായി രൂപപ്പെട്ട അയിരൂർ കലാഗ്രാമമാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. അയിരൂർ ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നായി ആയിരത്തോളം വനിതകളാണ് തിരുവാതിരയിൽ അണിനിരന്നത്. കലകൾ ആസ്വദിക്കുവാനും പ്രയോഗിക്കുവാനും കഴിയുന്ന സമൂഹത്തിൻ്റെ ലോകവീക്ഷണം തന്നെ മാറുമെന്ന് ചടങ്ങിൽ പങ്കെടുത്ത മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. കലയുടെ ഗ്രാമം എന്ന പേര് അയിരൂരിന് ഒപ്പം എഴുതി ചേർക്കുന്ന രീതിയിൽ തുടർന്നും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുവാനാണ് തീരുമാനമെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി വീണാ ജോർജ് പറഞ്ഞു.

അഡ്വ. പ്രമോദ് നാരായണൻ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജു ഏബ്രഹാം എക്സ് എം.എൽ.എ,മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ.പത്മകുമാർ, സ്വാഗതസംഘം ചെയർമാൻ വി.പ്രസാദ്, രക്ഷാധികാരി അഡ്വ: കെ.എൽ.മോഹൻദാസ്,     ആർ.അജയകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി പ്രഭാകരൻ, ജില്ലാ പഞ്ചായത്തംഗം സാറാ തോമസ്, ഉണ്ണി പ്ലാച്ചേരി, അനീഷ് പ്ലാച്ചേരി എന്നിവർ പ്രസംഗിച്ചു.

 

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കിഫ്ബിയുടെ പ്രവർത്തനം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിച്ച് സർക്കാർ

0
തിരുവനന്തപുരം: കിഫ്ബി പ്രവർത്തനം പഠിക്കാൻ വിദ​ഗ്ധ സമിതിയെ നിയമിച്ച് സംസ്ഥാന സർക്കാർ....

കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരായ പ്രചാരണം; ‘നിർമിത കഥകൾക്ക് പിന്നിലെ ലക്ഷ്യം തിരിച്ചറിയണം’ : ...

0
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ മാധ്യമങ്ങള്‍ തുടര്‍ച്ചയായി നിര്‍മ്മിത കഥകള്‍ ചമയ്ക്കുകയാണെന്ന്...

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; 15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി മുടങ്ങി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. സംസ്ഥാനത്ത് പലയിടങ്ങളിലും പതിനഞ്ച് മുതല്‍...

വിമാനടിക്കറ്റുകളുടെ ഉയർന്ന നിരക്ക്; ചട്ടങ്ങളുടെ പകർപ്പ് സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

0
ന്യൂഡൽഹി: വിമാനയാത്രാ നിരക്കുകൾ നിയന്ത്രിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ചട്ടങ്ങളുടെ പകർപ്പ് രണ്ടാഴ്ചയ്ക്കകം ഹാജരാക്കണമെന്ന്...