മൃഗസ്നേഹിയായ മേനക ഗാന്ധിയുടെ സ്ഥാപനത്തില്‍ ക്രൂരമര്‍ദ്ദനമേറ്റ് തെരുവുനായ ചത്തു

For full experience, Download our mobile application:
Get it on Google Play

ദില്ലി : സ്വന്തം സ്ഥാപനത്തിലെ ഡോക്ടര്‍ തെരുവ് നായയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ തന്റെ ഉടമസ്ഥതയിലുള്ള സഞ്ജയ് ഗാന്ധി അനിമല്‍ കെയര്‍ സെന്റര്‍ അടച്ച് മുന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി. ഡോക്ടറുടെ ഉപദ്രവമേറ്റ നായ ചത്തിരുന്നു. അതേസമയം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് കേന്ദ്രം അടച്ചതെന്ന് അവര്‍ വിശദീകരിച്ചു.

ജൂലൈ അഞ്ചിനാണ് മേനക ഗാന്ധിയുടെ അനിമല്‍ കെയര്‍ സെന്ററില്‍ ഡോക്ടര്‍ നായയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായത്. സാമൂഹിക പ്രവര്‍ത്തകയായ കാവേരി ഭരദ്വാജാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നായയെ ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിക്കുന്നതും വായില്‍ അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അവശയായ നായ താഴെ വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. ഗുരുതരമായി പരിക്കേറ്റ നായ ചത്തെന്ന് മേകന ഗാന്ധി തന്നെ അറിയിച്ചു. സംഭവത്തിന് ശേഷം കടുത്ത വിമര്‍ശനമാണ് ഇവര്‍ക്കെതിരെയുണ്ടായത്. തുടര്‍ന്ന് ഡോക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

പരിചരണത്തിനായി കൊണ്ടുവന്ന നായ ആക്രമണകാരിയായിരുന്നു. ചികിത്സക്കിടെ നായ പാര വെറ്ററിനറിയെ കടിച്ചു. ഇതില്‍ ദേഷ്യം വന്ന ഡോക്ടര്‍ നായയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് മേനക ഗാന്ധിയുടെ വിശദീകരണം. രാജ്യത്ത് എവിടെയെങ്കിലും മൃഗങ്ങള്‍ക്കെതിരെ ആക്രമണമുണ്ടാകുമ്പോള്‍ ശക്തമായി പ്രതികരിക്കാറുള്ള വ്യക്തിയാണ് മേനക ഗാന്ധി. അവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നായ ക്രൂര മര്‍ദ്ദനമേറ്റ് ചത്തത് കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. നായയെ ഡോക്ടര്‍ ഉപദ്രവിച്ചത് ഞെട്ടലും ദേഷ്യവും വേദനയുമുണ്ടാക്കിയതായി മേനക ഗാന്ധി പറഞ്ഞു. സംഭവത്തില്‍ അവര്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...