പത്തനാപുരം എം.എല്‍.എ കെ ബി ഗണേഷ് കുമാറിന്റെ ഓഫീസിന് നേരെ ആക്രമണം ; പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെ  ഓഫീസിന് നേരെ അക്രമണം. ഒരു പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു. രാവിലെ 6 മണിയോടെയാണ് ആക്രമണമുണ്ടായത്. അക്രമിയെ ഓഫീസ് ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

ബിജു എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഇയാളെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസിന്റെ വാതിലില്‍ നില്‍ക്കുകയായിരുന്ന ബിജുവിനെ ഓടിയെത്തി വെട്ടുകയായിരുന്നു. ബിജുവിന് കൈയിലാണ് വെട്ടേറ്റത്. ഉടന്‍തന്നെ ഓഫീസില്‍ ഉണ്ടായിരുന്ന മറ്റ് ജീവനക്കാരും ബിജുവും നാട്ടുകാരും ചേര്‍ന്ന് അക്രമിയെ പിടികൂടി പോലീസിന് കൈമാറി.

മാനസിക രോഗിയായ  ഒരാളാണ് അക്രമം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നര മണിയോടെ ഓഫീസിലെത്തുകയും എം.എല്‍.എയെ കാണണമെന്ന് പറയുകയും ചെയ്തു. തിരിച്ചയക്കാന്‍ ശ്രമിച്ച സ്റ്റാഫ് അംഗങ്ങളെ അഞ്ചര മണിയോടെ ആക്രമിക്കുകയായിരുന്നു. ശേഷമാണ് ഓഫീസിന് നേരെയും ആക്രമണമുണ്ടായത്. പത്തനാപുരം സി ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയകാരണങ്ങളില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...