ആദിവാസി മേഖലകളില്‍ പകുതിയും ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തതെന്ന് വകുപ്പുതല റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ആദിവാസി മേഖലകളില്‍ പകുതിയും ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തതെന്ന് പട്ടികവര്‍ഗ ക്ഷേമ വകുപ്പിന്റെ പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 1035 പട്ടിക വര്‍ഗ മേഖലകളില്‍ മികച്ച സൗകര്യം 598 ഇടങ്ങളില്‍ മാത്രമെന്നാണ് കണ്ടെത്തല്‍. അതേസമയം പ്രശ്‌നപരിഹാരത്തിന് പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തി.

144 ഇടങ്ങള്‍ കണക്ടിവിറ്റി പൂര്‍ണമായും ഇല്ലാത്തവയും 217 മേഖലകളില്‍ സൗകര്യങ്ങള്‍ കുറവാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രോണിക് ആന്റ്  ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റുമായി ചേര്‍ന്നാണ് പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് പഠനം നടത്തിയത്.

ആദിവാസി മേഖലകളില്‍ ടവര്‍ നിര്‍മാണത്തിന് ഭൂമിയും വസ്തുവും കുറഞ്ഞ നിരക്കില്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ടെലികോം കമ്പനികളുമായി ഒന്നാം ഘട്ട ചര്‍ച്ച നടത്തി. ഇവിടങ്ങളില്‍ ടവര്‍ സ്ഥാപിക്കാന്‍ സിംഗിള്‍ വിന്‍ഡോ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഇന്ററാക്ടീവ് ക്ലാസുകളിലേക്ക് കടക്കവേയാണ് ദ്രുതഗതിയിലുള്ള തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....