രാഹുൽ ഗാന്ധി മോദിയോട് നേരിട്ടേറ്റുമുട്ടുകയാണ്‌ ; ഉമർ അബ്ദുല്ല

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മോദിയോട് നേരിട്ടേറ്റുമുട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും ആവേശകരമായ പോരാട്ടമാണ് രാഹുൽ ഗാന്ധി നടത്തുന്നത്. പ്രധാനമന്ത്രിയുമായുമായാണ് അദ്ദേഹത്തിന്റെ പോരാട്ടം. അതുകൊണ്ടാണ് മോദി നിരന്തരമായി രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നതെന്നും ഉമർ അബ്ദുല്ല ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധിയെ കാണുന്ന ആളുകൾ പ്രധാനമന്ത്രിയിലേക്ക് ആകർഷിക്കപ്പെടാനുള്ള സാധ്യത കുറവാണ്.

രാഹുൽ ഗാന്ധി വളരെ സമർഥമായി ബി.ജെ.പി തനിക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുകയാണെന്നും ഉമർ അബ്ദുല്ല പറഞ്ഞു. ജമ്മുകശ്മീരിലെ ജനങ്ങളെ സംബന്ധിച്ചടുത്തോളം 2024ലെ തെരഞ്ഞെടുപ്പ് പുതുമകളുള്ളതാണ്. 2018ൽ കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയതിന് ശേഷം അവർക്ക് ഒരു സർക്കാറുണ്ടായിരുന്നില്ല. അതിന് ശേഷം ഒരു തെരഞ്ഞെടുപ്പിലും അവർ വോട്ട് ചെയ്തിട്ടുമില്ലെന്നും ഉമർ അബ്ദുല്ല പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ആറ് തൊഴിലാളികൾ മരിച്ചു ; 14 പേർക്ക് പരിക്ക്

0
ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ...

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...