മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച സംഭവം ; അന്വേഷണം ഊർജിതമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കാവനൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. തുവ്വൂരിലെ സ്വകാര്യ സംരക്ഷണ കേന്ദ്രത്തിലുളള ഇരയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. ഇതിനിടെ പ്രതി സാക്ഷി പറഞ്ഞവരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം പോലീസ് തളളി. വാടകവീട്ടിൽ താമസിച്ചിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച പ്രതി ടിവി ഷിഹാബിനെ പോലീസ് സംഭവം നടന്നതിന് തൊട്ടുപിന്നാലെ അറസ്റ്റ് ചെയ്തിരുന്നു.

ശാരീരിക അവശതകൾ മൂലം തളർന്ന് കിടക്കുന്ന പെൺകുട്ടിയുടെ അമ്മയും പീഡനം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു. കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കാനാണ് ശ്രമമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കേസിൽ പോലീസിനെ വിവരമറിയിച്ചവർക്കും സാക്ഷി പറഞ്ഞവർക്കുമെതിരെ പ്രതിയുടെ ഭീഷണിയുണ്ടെന്ന പരാതി പോലീസ് തളളി. കേസിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രസ് കോഡിനെ ചൊല്ലി തർക്കം ; വിദ്യാർത്ഥികൾ തമ്മിൽ തെരുവിൽ

0
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ മാതമംഗലത്ത്...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍

0
ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍. കന്നിയങ്കത്തിൽ തന്നെ...