കർണാടകയിൽ വ്യാപാരികൾ യുപിഐ ഇടപാട് നിർത്തി ; ഈ മാസം 25ന് ബന്ദിനും ആഹ്വാനം

For full experience, Download our mobile application:
Get it on Google Play

കർണാടക: യുപിഐ വഴി പണം സ്വീകരിക്കുന്നത് നിർത്തി കർണാടകയിൽ ഒരുവിഭാഗം വ്യാപാരികൾ. നിലവിൽ കറൻസി മാത്രമാണ് ഉപഭോക്താക്കളിൽ നിന്ന് വാങ്ങുന്നത്. കർണാടക സംസ്ഥാന വാണിജ്യനികുതി വകുപ്പ് 13,000ഓളം ചെറുകിട വ്യാപാരികൾക്ക് നോട്ടിസ് അയച്ചതിനു പിന്നാലെയാണ് യുപിഐ ബഹിഷ്കരണം. പലരും കടകളിൽ‌ ‘യുപിഐ ഇല്ല’ എന്ന ബോർഡുകൾ സ്ഥാപിച്ചു. ഒരു സാമ്പത്തികവർഷം 40 ലക്ഷം രൂപയിലധികം വിറ്റുവരവുള്ളവർ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കണമെന്നാണ് ചട്ടം. നിരവധി വ്യാപാരികളുടെ യുപിഐ ഇടപാടുകൾ പരിശോധിച്ചപ്പോൾ വിറ്റുവരവ് ഇതിലുമധികമാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വിശദീകരണം തേടി നോട്ടിസ് അയച്ചത്.

യുപിഐ സേവനദാതാക്കളിൽ നിന്ന് 2021-22 മുതൽ 2024-25 വരെയുള്ള ഇടപാടുകണക്കുകളാണ് വാണിജ്യനികുതി വകുപ്പ് ശേഖരിച്ചത്. വിറ്റുവരവ് പരിധി 40 ലക്ഷം രൂപ കടന്ന 14,000 വ്യാപാരികളെ വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. അതേസമയം നിരവധി നിത്യോപയോഗ വസ്തുക്കൾക്ക് ജിഎസ്ടി ബാധകമല്ലെന്നും അത്തരം ഉൽപന്നങ്ങൾ വിൽക്കുന്നവരെ യുപിഐ ഇടപാടുമാത്രം വിലയിരുത്തി ജിഎസ്ടി റജിസ്ട്രേഷനെടുക്കാനും നികുതിയടയ്ക്കാനും നിർബന്ധിക്കുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഈ മാസം 25ന് കർണാടകയിൽ ബന്ദ് ആചരിക്കാനും വ്യാപാരികളുടെ ആഹ്വാനമുണ്ട്. നോട്ടിസ് അയച്ച നടപടി പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം.

എന്നാൽ വിശദീകരണം തേടുക മാത്രമാണ് ചെയ്യുന്നതെന്നും നികുതി അടയ്ക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് വാണിജ്യനികുതി വകുപ്പിന്റെ പ്രതികരണം. നോട്ടിസ് ലഭിക്കാത്ത കച്ചവടക്കാർ പോലും യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ പണമിടപാടുകൾ ബഹിഷ്കരിച്ചു തുടങ്ങിയത് ഡിജിറ്റൽ മുന്നേറ്റത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ബെംഗളൂരു പോലുള്ള നഗരങ്ങളിൽ ഡിജിറ്റൽ പണമിടപാട് വ്യാപകമായിരിക്കേയാണ് പൊടുന്നനേയുള്ള ബഹിഷ്കരണമെന്നത് വിപണിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. കർണാടകയുടെ ചുവടുപിടിച്ച് ആന്ധ്രപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ നികുതി വകുപ്പുകളും വ്യാപാരികളുടെ യുപിഐ ഇടപാടുവിവരങ്ങൾ തേടിയെന്നും റിപ്പോർട്ടുകളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ പേരില്‍...

ഹോർമൂസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു ; ഒറ്റ ദിവസം കൊണ്ട് പത്ത് കപ്പലുകൾക്ക് നേരെ...

0
തെഹ്‌റാന്‍: ഹോര്‍മൂസില്‍ യുദ്ധം മുറുകുന്നതായി റിപ്പോര്‍ട്ട്. ഒറ്റ ദിവസം കൊണ്ട് ആക്രമിക്കപ്പെട്ടത്...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...

അംബായാഗം 2026 : ഓഫീസ് ഉദ്ഘാടനം എം. ജയചന്ദ്രൻ നിർവഹിച്ചു ; ഒരുക്കങ്ങൾ സജീവം

0
റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ 2026 ഒക്ടോബർ 9 മുതൽ 18 വരെ...