തെരുവ് നായകളുടെ ദയാവധം : ഉത്തരവിൽ വ്യക്തത വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : തെരുവ് നായ്ക്കളുടെ ദയാവധം സംബന്ധിച്ച ഉത്തരവിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി നിരസിച്ചു. ‘അനിമൽസ് ആർ പീപ്പിൾ ടു’ എന്ന സന്നദ്ധ സംഘടനയാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. അപകടകാരികളായ തെരുവ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കാമെന്ന കോടതിയുടെ മുൻപത്തെ പരാമർശം പലരും തെറ്റായി വ്യാഖ്യാനിക്കുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. പഞ്ചാബിലെ ഖൽസ കോളേജിലെ തെരുവ് നായ്ക്കളെ ‘ഇല്ലാതാക്കാൻ’ മുഖ്യമന്ത്രി ഭഗവന്ത് മാൻ നിർദ്ദേശം നൽകിയത് സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണെന്നും, ഇത് നായ്ക്കളെ കൊല്ലാനുള്ള സന്ദേശമായി മാറിയെന്നും ഹർജിക്കാർ വാദിച്ചു.

ഒരു മുഖ്യമന്ത്രി ഒരു ട്വീറ്റ് ചെയ്തു എന്ന കാരണത്താൽ തങ്ങളുടെ ഉത്തരവിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ ഹർജിക്കാർക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയെ സമീപിക്കാനാണ് ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...