തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധനത്തെക്കുറിച്ച് അമേരിക്കയില്‍ വെച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന വാദം ആവര്‍ത്തിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ. ഇഎംസിസി പ്രതിനിധികള്‍ കേരളത്തില്‍ വന്ന് തന്നെ കണ്ടിട്ടുണ്ട്. ആളുകള്‍ വന്ന് കാണുന്നത് അപരാധമല്ലെന്നും നയം അനുസരിച്ചേ തീരുമാനം എടുക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. പ്രതിനിധികള്‍ തന്നെ കണ്ടതിന് ആഴക്കടല്‍ മത്സ്യബന്ധ അനുമതി എന്ന് പ്രതിപക്ഷ നേതാവ് ദുര്‍വ്യാഖ്യാനം ചെയ്തു. ഇതിന് പ്രതിപക്ഷ നേതാവിനെ നമിക്കുകയേ നിവൃത്തിയുള്ളു. പ്രതിപക്ഷ നേതാവ് ഇത്രയും തരംതാഴരുതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
മേഴ്സിക്കുട്ടിയമ്മയുടെ രക്തം തിളക്കുന്നു ; ചെന്നിത്തല ഇത്ര തരംതാഴരുത്’ – താന്‍ അമേരിക്കയില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് ഫിഷറീസ് മന്ത്രി
RECENT NEWS
Advertisment