മെറിറ്റ് ഡേ ആഘോഷിച്ച് ബഥനി സെൻ്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം: ബഥനി സെൻ്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിലെ മെറിറ്റ് ഡേ ആഘോഷിച്ചു. ബഥനി ആശ്രമ സുപ്പീരിയർ റവ.ഫാ.സ്കറിയ ഒ ഐ സി ഉദ്ഘാടനം നിർവ്വഹിച്ചു. മലബാർ ബദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ പക്കോമിയോസ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ റവ.ഫാ ബെഞ്ചമിൻ ഒ ഐ സി അദ്ധ്യക്ഷത വഹിച്ച യോഗത്തിന് പ്രിൻസിപ്പൽ റവ.ഫാ. യാക്കോബ് ഒ.ഐ.സി.സ്വാഗതം പറഞ്ഞു. പ്രസ്തുത ചടങ്ങിൽ ഇക്കഴിഞ്ഞ എസ്.എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ച യഥാക്രമം അമ്പത്തഞ്ചും, മുപ്പത്തി ആറും വിദ്യാർത്ഥികളെയും, പ്ലസ് ടു പരീക്ഷയിൽ വിവിധ വിഷയങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥികളെയും യു.എസ്.എസ്. നേടിയ വിദ്യാർത്ഥികളെയും മെമൻ്റൊകൾ നൽകി ആദരിച്ചു.

വാർഡ് കൗൺസിലർ ബിജു സി.ബേബി, സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് അഡ്വ.പ്രിനു.പി. വർക്കി, ബ്ലൂമിങ്ങ് ബഡ്സ് സീനിയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഷേബ ജോർജ്ജ്, അധ്യാപകരായ എം.രാംദാസ്, രാജശ്രീ സി.വി, നിഷ.പി.ആർ. എന്നിവർ അനുമോദിച്ചു കൊണ്ട് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജെറീസ് പ്രിൻസ് നന്ദിയും പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...