കൊച്ചിയിൽ ഒത്തുചേരാൻ കോക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ സന്ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പൊതുഇടത്തിൽ ഒത്തുകൂടാൻ ക്രോക്കോച്ച് ജനതാ പാർട്ടി. ഞായറാഴ് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഒത്തുചേരൽ ഉണ്ടാകുമെന്നാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പേരിലുള്ള സന്ദേശത്തിൽ ഉള്ളത്. സിജെപി കൊച്ചി മീറ്റ് അപ്പ് എന്ന ടെല​ഗ്രാം ​ഗ്രൂപ്പിലാണ് സന്ദേശം വന്നത്. ഉച്ചയ്ക്ക് 2.30ന് കൊച്ചിയിലെ മറൈൻ ഡ്രൈവിൽ എത്തിച്ചേരാൻ ആവശ്യപ്പെട്ടുള്ള സന്ദേശമാണ് വ്യാപകമായി പ്രചരിക്കപ്പെടുന്നത്. 2.30ന് ഒത്തുചേരൽ നടക്കുന്ന കൃത്യം സ്ഥലം ​ഗ്രൂപ്പിൽ ഇടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആരാണ് ഒത്തുചേരൻ സംഘടിപ്പിക്കുന്നതെന്ന് വ്യക്തമല്ല. സമരങ്ങൾക്കോ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൂടിയാലോചിക്കുന്നതിനോ എല്ല ഈ മീറ്റപ്പ് എന്നും സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒത്തുചേരലിൻ്റെ അജണ്ടയും സന്ദേശത്തിനൊപ്പം ചേർത്തിട്ടുണ്ട്. പരിചയപ്പെടൽ, നമ്മുടെ ​ഗ്രൂപ്പിനെ നിയമപരമായി രജിസ്റ്റർ ചെയ്യുന്നതിനുള്ള കാര്യങ്ങൾ, നമ്മുടെ നാടിൻ്റെ നന്മയ്ക്കായി നമുക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയും, സമൂഹത്തിൽ നടക്കുന്ന അനീതികളും അക്രമങ്ങളും നിയമത്തിൻ്റെ മുൻപിൽ നമുക്ക് എങ്ങനെ കൊണ്ടുവരാൻ കഴിയും, പരസ്പരം നമ്മുടെ കാഴ്ചപ്പാടുകളും അറിവുകളും പങ്കുവെയ്ക്കൽ എന്നിങ്ങനെയാണ് ഒത്തുചേരലിൻ്റെ അജണ്ടയായി പറഞ്ഞിരിക്കുന്നത്. മീറ്റിങ്ങിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ പേരും മേൽവിലാസവും ഫോൺ നമ്പറും പ്രായവും രേഖപ്പെടുത്തണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...