സോഷ്യൽ മീഡിയയിൽ ഒരു തല്ല് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു പുരുഷനും രണ്ടു യുവതികളുമാണ് വീഡിയോയിലെ കഥാപാത്രങ്ങൾ.എക്സിൽ കലേഷ് എന്ന യൂസറാണ് വീഡിയോ ഷെയർ ചെയ്തത്. അതിൽ പറയുന്നത് ഭർത്താവിനെയും കാമുകിയെയും ഷോപ്പിംഗ് മാളിൽ പിടികൂടിയ വീഡിയോ എന്നു പറഞ്ഞുകൊണ്ടാണ്.
ഇതിൽ ഭാര്യയെന്ന് കരുതുന്ന യുവതി ഭർത്താവിനെ ഷോപ്പിംഗ് മാളിൽവച്ച് കരണത്തടിക്കുന്നതാണ്. പിന്നാലെ തറയിൽ വീണ അവരുടെ ബാഗെടുത്ത് മുന്നോട്ട് പോകുന്നു. തുടർന്ന് കാമുകി എന്ന് പറയുന്ന യുവതിയുടെ മുടിക്ക് കുത്തിപ്പിടിച്ച് ഇവരെ നിലത്ത് തള്ളിയിടുന്നതും രോഷത്തിൽ നടന്നു പോകുന്നതും കാണാം. ഇതിനിടെ നിലത്തു നടുതല്ലി വീണ യുവതിയെ ആ യുവാവ് എഴുന്നേൽക്കാൻ സഹായിക്കുന്നതും കാണാം. വീഡിയോ എന്തായാലും വൈറലായിട്ടുണ്ട്. പലവിധ പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്.