Tuesday, March 19, 2024 1:22 pm

എഫ്ഐസിസിഐയുടെ എക്സ്ആ‍ര്‍ ഓപണ്‍ സോഴ്സ് ഫെല്ലോഷിപ്പിന് പിന്തുണയുമായി മെറ്റാ

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : എഫ്ഐസിസിഐയുടെ എക്സ്ആ‍ര്‍ ഓപണ്‍ സോഴ്സ് ഫെല്ലോഷിപ്പിന് പിന്തുണയുമായി മെറ്റാ. സാങ്കേതിക രംഗത്ത് ഇന്ത്യയുടെ സംഭാവന വർധിപ്പിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി മെറ്റ ഫെഡറേഷൻ ഓഫ് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എഫ്ഐസിസിഐ)യുടെ ‘എക്സ്ആ‍ര്‍ ഓപൺ സോഴ്സ് ഫെല്ലോഷിപ്പിന്’ 10 ലക്ഷം ഡോളറാണ് ചെലവഴിക്കുക. എഫ്ഐസിസിഐ നടപ്പാക്കുന്ന എക്സ്ആ‍ര്‍ ഓപൺ സോഴ്സ് ഫെല്ലോഷിപ്പ് വഴി നൂറ് പേര്‍ക്ക് പഠന ധനസാഹയവും പരിശീലനവും ലഭിക്കും. ഇലക്ട്രോണിക് ആൻഡ് ഇൻഫര്‍മേഷൻ മന്ത്രാലയത്തിന്‍റെ ഭാഗമായ നാഷണല്‍ ഇ-ഗവണേഴ്സ് ഡിവിഷനാണ് പദ്ധതിയുടെ സാങ്കേതിക പങ്കാളി.

ncs-up
life-line
WhatsAppImage2022-07-31at72836PM
previous arrow
next arrow

എക്സ്ആര്‍ ടെക്നോളജിയുമായി ബന്ധപ്പെട്ട ഓപൺ സോഴ്സ് പ്രൊജക്ടുകളിൽ ഡവലപ്പര്‍മാര്‍ക്ക് അവരുടെ സംഭാവനകൾ നൽകാൻ പദ്ധതി സഹായകരമായിരിക്കും. ഇതുവഴി ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ സാങ്കേതിക മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിന് അടിത്തറയൊരുങ്ങും. ചെലവ് കുറഞ്ഞതും അനുയോജ്യവും പ്രാദേശിക ഭാഷകളെ ഉൾക്കൊള്ളുന്നതുമായ സാങ്കേതിക വിദ്യാവികാസത്തിന് പുതിയ സംരംഭം കാരണമാകും. മെറ്റായുടെ ആഗോളതല എക്സ്ആ‍‍ര്‍ പദ്ധതിയുടെയും റിസര്‍ച്ച് ഫണ്ടിന്റെയും ഭാഗമായാണ് എക്സ്ആര്‍ ഒഎസ് പദ്ധതി. ഇലക്ട്രോണിക് ആൻഡ് ഇൻഫര്‍മേഷൻ മന്ത്രാലയത്തിന്റെ സ്റ്റാ‍ര്‍ട്ടപ്പ് ഹബ്ബുമായി ചേര്‍ന്ന് 20 ലക്ഷം ഡോളറാണ് ‘എക്സ്ആ‍ര്‍ സ്റ്റാ‍ര്‍ട്ടപ്പ്’ പദ്ധതികൾക്കായി മെറ്റ ഈ വര്‍ഷമാദ്യം പ്രഖ്യാപിച്ചിരുന്നത്.

മെറ്റാവേര്‍സ് ഒരു കമ്പനിക്ക് മാത്രം നി‍ര്‍മിച്ചെടുക്കാനാവുന്നതല്ല. എക്സ്ആ‍ര്‍ ഓപൺ സോഴ്സസ് പദ്ധതികളിലൂടെ നിലവിലെ സാങ്കേതിക വിദ്യയിൽ പ്രവ‍ര്‍ത്തിക്കുന്ന ഇന്ത്യയിലെ ഡവലപ്പര്‍മാരെ ഞങ്ങൾ പിന്തുണയ്ക്കുകയാണ്. അവരുടെ കഴിവും, ഉൾക്കാഴ്ചയും അധ്വാനവും വഴി അടുത്ത തലമുറയിലേക്കുള്ള ഇന്റർനെറ്റ് സാങ്കേതിക വിദ്യ, സഹകരണത്തോടെയും എല്ലാവ‍ര്‍ക്കും പ്രാപ്യമാകുന്ന രീതിയിലും ഓപൺ സോഴ്സായും നിര്‍മിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് മെറ്റ ഗ്ലോബല്‍ അഫയര്‍ പ്രസിഡന്റ് നിക് ക്ലെഗ് പദ്ധതിയെക്കുറിച്ച് പറഞ്ഞത്.

രാജ്യത്തെ ‘ടാക്ഡ്’ മേഖലയ്ക്ക് വേണ്ടിയുള്ള കാഴ്ചപാട് പൂര്‍ണമാകണമെങ്കില്‍ ടയര്‍ ടു, ത്രീ നഗരങ്ങളിൽ നിന്നുള്ളവരും യുവാക്കളായ ഡവലപ്പര്‍മാരും സ്റ്റാ‍ര്‍ട്ടപ്പുകളും എക്സ്ആര്‍ സാങ്കേതിക വിദ്യ പോലുള്ള ഭാവി സാങ്കേതിക വിദ്യകളിൽ സംഭാവന നൽകാൻ പ്രാപ്തമാകണം. എഫ്ഐസിസിഐയും മെറ്റായും സാമ്പത്തിക സഹായത്തിലൊതുക്കാതെ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിന് പരിശീലനം കൂടി ലക്ഷ്യംവയ്ക്കുന്ന ഈ സംരംഭത്തിന് തുടക്കം കുറിയ്ക്കുന്നതിൽ സന്തോഷമുണ്ടെന്ന് കേന്ദ്ര സ‍ര്‍ക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസര്‍ പ്രഫ. അജയ് കുമാര്‍ സൂദ് പറഞ്ഞു.

എക്സ്റ്റൻഡഡ് റിയാലിറ്റി സാങ്കേതിക വിദ്യയിൽ ഓപൺ സോഴ്സ് പ്രൊജക്ടുകൾക്ക് രാജ്യത്ത് നിന്നുള്ള ഡവലപ്പര്‍മാര്‍ക്ക് പിന്തുണ നൽകുന്നതിനുദ്ദേശിച്ചുള്ള തനതായ പദ്ധതിയാണ് എക്സ്ആര്‍ ഒഎസ് ഫെല്ലോഷിപ്പെന്ന് എഫ്ഐസിസിഐയുടെ കമ്മിറ്റി അംഗവും സിൻഡികാറ്റം റിന്യൂവബിൾ എനര്‍ജി കണ്‍ട്രി ഹെഡ് ഇന്ത്യ ഡെവിൻ നരാങ് പറഞ്ഞു. 2025ൽ 1 ലക്ഷം കോടി ഡോള‍ര്‍ സാമ്പത്തിക ശക്തിയാകണമെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നതിനും രാജ്യത്തേക്ക് ഭാവി തലമുറ സാങ്കേതിക രംഗത്ത് നിക്ഷേപങ്ങൾ വര്‍ധിക്കാനും പദ്ധതി വഴിയൊരുക്കും. മെറ്റായുടെ പിന്തുണയ്ക്കും നാഷണൽ ഇ–ഗവണേഴ്സ് ഡിവിഷന്റെ പങ്കാളിത്തതിനും അദ്ദേഹം നന്ദി പറഞ്ഞു.

മെറ്റായുടെ ഇന്ത്യയിലെ രണ്ടാമത്തെ പദ്ധതിയാണ് എക്സ്ആ‍ര്‍ ഓപൺ സോഴ്സ് പ്രോഗ്രാം. മെറ്റാവേര്‍സ് സാങ്കേതിക രംഗം വികസിപ്പിക്കുന്നതിനുള്ള ഓപൺ സോഴ്സ് സാഹചര്യമൊരുക്കുന്നത് ലക്ഷ്യം വയ്ക്കുന്നതാണ് പദ്ധതി. ‘നോ ലാംഗ്വേജ് ലെഫ്റ്റ് ബിഹൈന്റ്’ പോലുള്ള വിവിധ പരിപാടികൾ മെറ്റ നേരത്തേ തുടങ്ങിയിരുന്നു. സിംഗിൾ മൾട്ടി ലിംഗ്വല്‍ എഐ മോഡലായിരുന്നു ഇത്. 25 ഇന്ത്യൻ ഭാഷകളടക്കം 200 ലേറെ ഭാഷകളെയാണ് ഇത് വഴി പിന്തുണച്ചിരുന്നത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെ കരുണാകരന് ആദരവ് നൽകാൻ മുൻകൈയെടുക്കും : സുരേഷ് ഗോപി

0
തിരുവനന്തപുരം : കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച് സുരേഷ്...

വില്ലേജ് ഓഫീസറുടെ ആത്മഹത്യ ; പരാതി നൽകി കുടുംബം

0
പത്തനംതിട്ട : കടമ്പനാട് വില്ലേജ് ഓഫീസർ മനോജിന്‍റെ ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട്...

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

0
ദില്ലി : രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ....

വീണ്ടും റെക്കോർഡിട്ട് സ്വർണവില

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 360 രൂപ...