അഞ്ച് രൂപക്ക് കൊച്ചി മെട്രോയില്‍ എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാന്‍ കെഎംആര്‍എല്ലിന്റെ ഓഫര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അഞ്ച് രൂപക്ക് കൊച്ചി മെട്രോയില്‍ എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാന്‍ കെഎംആര്‍എല്ലിന്റെ ഓഫര്‍.
കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിച്ചതിന്റെ അഞ്ചാം വാര്‍ഷികമായ ജൂണ്‍ 17നാണ് യാത്രക്കാര്‍ക്കുള്ള ഈ ഓഫര്‍. ഒരു യാത്രക്ക് മാത്രമായിരിക്കും ഈ ഓഫര്‍. നിലവില്‍ മെട്രോ കാര്‍ഡുള്ളവര്‍ക്ക് അന്ന് കൗണ്ടര്‍ ടിക്കറ്റ് എടുത്താല്‍ ഈ ഓഫര്‍ കിട്ടും. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷമാക്കാനാണ് ഇതുവഴി കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്. എസ്‌എന്‍ ജംഗ്ഷന്‍ വരെ മെട്രോ സര്‍വ്വീസ് നീട്ടുന്നതോടെ യാത്രക്കാര്‍ ഇനിയും കൂടുമെന്നാണ് കെഎംആര്‍എല്‍ കരുതുന്നത്. യാത്രക്കാരുടെ എണ്ണം ഒരു ലക്ഷമായാല്‍ അതിന്റെ നേട്ടം യാത്രക്കാര്‍ക്ക് ഓഫറുകളായി നല്‍കുമെന്നും ലാസ്റ്റ് മൈല്‍ കണക്ടിവിറ്റിക്ക് വേണ്ടി കൂടുതല്‍ ഇ ഓട്ടോകളും ഇ ബസുകളും നിരത്തിലിറക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മെട്രോ സര്‍വ്വീസുകള്‍ തൃപ്പുണിത്തുറ എസ്‌എന്‍ ജംഗ്ഷന്‍ വരെ നീട്ടിയാലും നിരക്ക് കൂട്ടില്ല. ആലുവ മുതല്‍ എസ്‌എന്‍ ജംഗ്ഷന്‍ വരെ 60 രൂപക്ക് യാത്രാ ചെയ്യാം. നിലവില്‍ ആലുവ മുതല്‍ പേട്ട വരെയുള്ള ഒന്നാം ഘട്ട മെട്രോ സര്‍വ്വീസിന് ഈ ചാര്‍ജ് തന്നെയാണ് ഈടാക്കുന്നത്. തൃപ്പുണിത്തുറ ലൈന്‍ കമ്മീഷന്‍ ചെയ്യുന്നതോടെ മെട്രോ ലൈനിന്റെ ദൈര്‍ഘ്യം 26.8 കിലോമീറ്ററാകും. എസ്‌എന്‍ ജംഗ്ഷന്‍ വരെ സ്റ്റേഷന്‍ കൂടുന്നതോടെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 24 ആകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി യുവാക്കൾ പെട്രോൾ നിറച്ച് പണം നൽകാതെ മുങ്ങിയതായി പരാതി

0
തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി യുവാക്കൾ...

താൻ നടത്തിയ പാറ്റ എന്ന പ്രയോഗം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ല : തിരുത്തുമായി ചീഫ്...

0
ന്യൂഡൽഹി: താൻ നടത്തിയ പാറ്റ എന്ന പ്രയോഗം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും,...

കേന്ദ്രത്തിനെതിരേ സമരത്തിന് ബിഎംഎസ് ; മറ്റ് തൊഴിലാളിസംഘടനകളും പ്രതിഷേധത്തെ പിന്തുണയ്ക്കും

0
കൊല്ലം : മറ്റ് തൊഴിലാളിസംഘടനകളുമായി ചേർന്ന് കേന്ദ്ര സർക്കാരിനെതിരേ പ്രത്യക്ഷസമരത്തിന് സംഘപരിവാർ...

സംസ്ഥാന സർക്കാർ അയഞ്ഞു ; സിഇടിയെ സാങ്കേതിക സർവകലാശാലാ ഘടക കോളേജാക്കാനുള്ള മുൻ ഉത്തരവ്...

0
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ (സിഇടി) സാങ്കേതിക സർവകലാശാലയുടെ ഘടക കോളേജാക്കി...