എരുമേലി റാന്നി സംസ്ഥാന പാതയിൽ കാർതലകീഴായി അപകടം

For full experience, Download our mobile application:
Get it on Google Play

എരുമേലി :എരുമേലി റാന്നി സംസ്ഥാന പാതയിൽ കാർതലകീഴായി അപകടം. പെട്ടന്ന് മുന്നിൽ വെട്ടിതിരിഞ്ഞു വന്ന ലോറിയിൽ ഇടിയ്ക്കാതിരിക്കാൻ റോഡിന്റെ എതിർ വശത്തേക്ക് കാർ തിരിച്ചതോടെ റോഡിന്റെ വശത്ത് കിടന്ന തടിയിലേക്ക് കയറി കാർ തല കീഴായി മറിഞ്ഞ് അപകടം. കാർ ഡ്രൈവർക്ക്‌ നിസാര പരിക്ക്‌. അപകടത്തിൽ കാര്യമായ പരിക്ക് ഇല്ലാതെ രക്ഷപെടാൻ കഴിഞ്ഞത് അദ്‌ഭുതം പോലെ തോന്നുന്നെന്ന് ഡ്രൈവർ. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.

എരുമേലി റാന്നി സംസ്ഥാന പാതയിലെ കരിമ്പിൻതോട് വന പാതയിൽ വെച്ചാണ് അപകടമുണ്ടായത്. പത്തനാപുരം സ്വദേശിയാണ് കാറിൽ ഉണ്ടായിരുന്നത്. എരുമേലിയിലേക്ക് കാർ ഡ്രൈവ് ചെയ്തുവരുന്നതിനിടെ വനപാതയിൽ വെച്ച് എതിരെ വന്ന ടോറസ് ലോറി പെട്ടന്ന് റോഡിന്റെ മധ്യ ഭാഗത്തേക്ക്‌ വെട്ടിതിരിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് കാർ ഡ്രൈവർ പറഞ്ഞു. ലോറിയിൽ ഇടിയ്ക്കാതിരിക്കാൻ റോഡിന്റെ ഇടതുവശത്തേക്ക് കാർ തിരിച്ചു മാറ്റിയപ്പോൾ റോഡിൻറെ വശത്ത് ഇട്ടിരുന്ന തടിയിൽ കയറുകയും തുടർന്ന് കാറിൻറെ അടിയിൽ തടി ഉരുളയും ചെയ്തതോടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായി മറിയുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...