ബുദ്ധിമാന്ദ്യമുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ 

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ബുദ്ധിമാദ്ധ്യമുള്ള ഭിന്ന ശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ തേങ്ങമം തോട്ടമുക്ക് കൃഷ്ണാലയം വീട്ടിൽ ബാലൻ ആചാരിയുടെ മകൻ മധു (52) വിനെയാണ് പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

പീഡനവിവരം ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററിലെ ടീച്ചറായ പഴകുളം ആലുംമൂട് പെരുുമനത്തറ വടക്കേതിൽ ഷീജ ബീഗം അടൂർ പോലീസ് സ്റ്റേഷനിൽ ഫോൺ മുഖാന്തിരം അറിയിച്ചതിനെ തുടർന്ന് സ്കൂളിൽ എത്തി യുവതിയുടെ മൊഴി  ടീച്ചറുടെ സാന്നിദ്ധ്യത്തിൽ പരിഭാഷകയായ മണക്കാല സിഎസ്‌ഐ എച്ച്എസ്എസ് പിഎച്ച് സ്പെഷ്യൽ സ്കൂളിലെ ടീച്ചറും തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ മറുക്കതല വിള വീട്ടിൽ ഷർമിളയുടെ സഹായത്താൽ പരിഭാഷപ്പെടുത്തി  രേഖപ്പെടുത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രതിയിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കുകയായിരുന്നു. തുടർന്ന് ഇന്ന് ഇയാളെ പിടികൂടി. എസ് ഐ വിപിൻ കുമാർ തുടങ്ങിയവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രിയദർശിനി സർവീസ് കളക്ഷൻബത്ത വെട്ടിപ്പ് ; കുടുങ്ങിയ ഭരണകക്ഷി യൂണിയൻ നേതാവിനെ രക്ഷിക്കാൻ ശ്രമം

0
കൊച്ചി : പ്രിയദർശിനി സർവീസുകളിൽ നടക്കുന്ന സാമ്പത്തിക വെട്ടിപ്പിൽ സംസ്ഥാന സർക്കാരിനും...

മുട്ടയ്ക്കും പാലിനും വിലവർധന ; സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയി‍ൽ

0
തിരുവനന്തപുരം : പാചകവാതക വില ഇരട്ടിയോളമായതിനൊപ്പം മുട്ട, പാൽ എന്നിവയുടെ വിലയും...

രണ്ട് മാസത്തേക്ക് 600 നോൺ എസി ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ; കരാറുകൾ ...

0
തിരുവനന്തപുരം : കെഎസ്ആർടിസി 2 മാസത്തേക്ക് 600 നോൺ എസി ബസുകൾ...

നാട്ടിലേക്ക് മടങ്ങാനിരിക്കെ ഷെയ്ഖ് ഹസീനയ്ക്ക് തിരിച്ചടി ; ബംഗ്ലാദേശ് പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദീൻ രാജിവെച്ചു

0
ധാക്ക: പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്തയാളും ബംഗ്ലാദേശ് പ്രസിഡന്റുമായ...