കൊച്ചി മെട്രോ സ്റ്റേഷന്‍ : വാഹന പാര്‍ക്കിങ്ങിന് നൂതന സംവിധാനം വരുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊച്ചി മെട്രോ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്ങിന് സമഗ്രസംവിധാനം വരുന്നു. കാമറ ടെക്‌നോളജിയുടെയും സെന്‍സറുകളുടെയും സഹായത്തോടെ സെക്യൂരിറ്റി ജീവനക്കാരുടെ ആവശ്യമില്ലാതെ തന്നെ സുരക്ഷിതവും അനായാസവുമായി പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കുന്ന ഈ സംവിധാനം അടുത്തവര്‍ഷം മെയ് മാസ​ത്തോടെ സജ്ജമാകും.

പുതിയ സംവിധാനം ഒരുക്കുന്നതിന്‍റെ ഭാഗമായി അഞ്ച് സ്റ്റേഷനുകള്‍ ഒഴികെ ബാക്കി എല്ലാ മെട്രോസ്റ്റേഷനുകളിലും പാര്‍ക്കിങ്​ 25ാം തീയതി മുതല്‍ സൗജന്യമായിരിക്കും. പാര്‍ക്കിങ്ങിന് ഏറെ തിരക്ക് അനുഭവപ്പെടുന്ന സെക്യൂരിറ്റി ജീവനക്കാരുടെ സഹായം അത്യാവശ്യമായ ആലുവ, ഇടപ്പള്ളി, എം.ജി റോഡ്, കളമശ്ശേരി, കുസാറ്റ് സ്റ്റേഷനുകളില്‍ മാത്രം പാര്‍ക്കിങ്ങിന് നാമമാത്രമായ ചാര്‍ജ് ഈടാക്കും.

25ാം തീയതി മുതല്‍ ഈ അഞ്ചു സ്റ്റേഷനുകളില്‍ മാത്രം മെട്രോ യാത്രക്കാരുടെ കാറിന് ദിവസം 10 രൂപയും ബൈക്കിന് അഞ്ച് രൂപയുമായിരിക്കും പാര്‍ക്കിങ്​ ഫീസ്​. യാത്രക്കാര്‍ പാര്‍ക്കിങ്​ സ്ഥലത്ത് മെട്രോ ട്രെയിന്‍ ടിക്കറ്റ് കാണിക്കണം. യാത്രക്കാരല്ലാത്തവരുടെ കാറിന് ആദ്യ രണ്ട് മണിക്കൂറില്‍ 30 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിലും 15 രൂപയുമായിരിക്കും ഫീസ്. ബൈക്കിന് ആദ്യ രണ്ട് മണിക്കൂറില്‍ 10 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിലും അഞ്ച്​ രൂപ വീതവുമായിരിക്കും ഫീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...