347-ാം നമ്പര്‍ പില്ലറിന്റെ ബലക്ഷയത്തിന്റെ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ടു പരിശോധിപ്പിക്കാത്തതില്‍ ദുരൂഹതയെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347-ാം നമ്പര്‍ പില്ലറിന്റെ അടിത്തറയില്‍ ഉണ്ടായ ബലക്ഷയത്തിന്റെ കാരണം കണ്ടെത്താന്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ടു പരിശോധിപ്പിക്കാത്തതില്‍ ദുരൂഹതയെന്ന് ആരോപണം.
തൂണിനായി നടത്തിയ പൈലിംഗ് ഭൂമിക്കടിയിലെ പാറ നിരപ്പില്‍ എത്തിയിട്ടില്ലെന്നത് നിര്‍മ്മാണ സമയത്ത് സംഭവിച്ച ഗുരുതര വീഴ്ചയാണ്. ഇതിന്റെ വ്യക്തമായ കാരണം കണ്ടെത്താതെയാണ് കെഎംആര്‍എലും നിര്‍മ്മാണ മേല്‍നോട്ടം വഹിച്ച ഡിഎംആര്‍സിയും മെട്രോ നിര്‍മിച്ച എല്‍ ആന്‍ഡ് ടിയും ബലപ്പെടുത്തല്‍ ജോലികള്‍ ആരംഭിക്കുവാന്‍ ഒരുങ്ങുന്നത്.
നിര്‍മ്മാണഘട്ടത്തില്‍ ഓരോ പൈലുകളുടെയും സൂക്ഷ്മ പരിശോധനയ്ക്കു ശേഷമേ അതിന്റെ കോണ്‍ക്രീറ്റിങ് ആരംഭിക്കാവൂ എന്നിരിക്കെയാണ് ഏതാനും പൈലുകള്‍ അടിത്തട്ടിലേക്കെത്തിയിട്ടില്ലെന്നു കണ്ടെത്തുന്നത്.

ഇതില്‍ സംഭവിച്ച വീഴ്ചയാകാം തൂണ് ഒരു വശത്തേക്കു ചെറുതായി ചരിയാനുള്ള കാരണം. നിലവില്‍ അടിത്തറയും പാറയും തമ്മില്‍ ഒരു മീറ്ററോളം അകല്‍ച്ചയുണ്ടെന്നാണ് സാ​ങ്കേതിക പരിശോധനയില്‍ കണ്ടെത്തിയത്. ഇതാണ് തൂണിന്റെ ബലക്ഷയത്തിനിടയാക്കിയത്. നിലവില്‍ ഈ പാളത്തിലൂടെ ട്രെയിന്‍ കടത്തിവിടുന്നില്ല. പാലത്തിനു മുകളിലൂടെ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനം തൂണുകള്‍ക്കു ബലക്ഷയമുണ്ടാക്കുവാന്‍ സാധ്യതയുണ്ട്. അതിനാലാണ് പാലങ്ങള്‍ പണിയുമ്പോള്‍ ഭൂമിയുടെ അടിത്തട്ടിലെ പാറയില്‍ പൈലുകള്‍ ഉറപ്പിക്കണമെന്ന് നിര്‍ബന്ധമുളളത്.

പാറ കണ്ടെത്തിയില്ലെങ്കില്‍ അടിത്തട്ടില്‍ പൈല്‍ ഉറപ്പിക്കുന്ന പ്രതലത്തിന്റെ ബലം ഉറപ്പുവരുത്തണം. പത്തടിപ്പാലത്ത് 347 -ാം തൂണിന്റെ പെെലിംഗ് ചെളിയിലാണ്. ഇവിടെ 10 മീറ്റര്‍ ആഴത്തില്‍ പാറയുണ്ട്. അതേസമയം എംജി റോഡില്‍ മെട്രോ തൂണുകള്‍ക്ക് 40-50 മീറ്റര്‍ ആഴത്തിലാണു പൈലിംഗ്. ആഴം കുറഞ്ഞ ഭാഗമായിട്ടു പോലും അടിത്തട്ടിലേക്കു പൈല്‍ എത്തിയില്ലെന്നതു ഗുരുതര വീഴ്ചയാണ്. അതേസമയം, പത്തടിപ്പാലത്തെ 347-ാം നമ്പര്‍ പില്ലറിന്റെ അടിത്തറയില്‍ ഉണ്ടായ ബലക്ഷയം സംബന്ധിച്ച്‌ യാതൊരുവിധ ആശങ്കയും വേണ്ടെന്ന് കെഎംആര്‍എല്‍. തൂണിന്റെ ബലക്ഷയം എത്രയും വേഗം പരിഹരിക്കാനാവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

ബലപ്പെടുത്തല്‍ ജോലികള്‍ തിങ്കളാഴ്ച ആരംഭിക്കും. ഇതോടൊപ്പം ആളുകളുടെ സംശയ അകറ്റുന്നതിനായി പത്തടിപ്പാലത്തിന് സമീപമുള്ള പില്ലറുകളും പരിശോധനയ്ക്ക് വിധേയമാക്കും. കരാര്‍ കാലാവധി കഴിഞ്ഞു പോയതാണെങ്കിലും കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്റയുടെ അഭ്യര്‍ത്ഥന പ്രകാരം എല്‍ ആന്‍ഡ് ടി ബലപ്പെടുത്തല്‍ ജോലികള്‍ ഏറ്റെടുത്ത് ചെയ്യുകയാണ്. എല്‍ ആന്‍ഡ് ടീം പ്രതിനിധികളും കെഎംആര്‍എല്‍ സംഘവും നിലവിലുളള മെട്രൊറെയില്‍ ഗതാഗതത്തെ ബാധിക്കാത്ത വിധത്തില്‍ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ്തന്നെ ജോലികള്‍ പൂര്‍ത്തിയാക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...