അതിവേഗ റെയിൽവേ പാതക്ക് പുത്തൻ ഡിസൈനുമായി മെട്രോമാൻ ഇ ശ്രീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സമയവും ചെലവും കുറച്ചു അതിവേഗ റെയിൽവേ പാതക്ക് പുത്തൻ ഡിസൈനുമായി മെട്രോമാൻ ഇ ശ്രീധരൻ. പത്തനംതിട്ടയും മലപ്പുറവും പുതുക്കിയ ലൈനിന്റെ ഭാഗമാകും. സംസ്ഥാന സർക്കാർ മുന്നോട്ട് വെയ്ക്കുന്ന ആർആർടിഎസിനെക്കാൾ പദ്ധതി ചെലവും ടിക്കറ്റ് നിരക്കും കുറച്ചുള്ള പദ്ധതിയുടെ പുതുക്കിയ റിപ്പോർട്ട് ഇന്ന് പുറത്തിറക്കും. എ സി ചെയർ കാർ ചെലവിലാണ് ടിക്കറ്റ് നിരക്ക്. മൂന്ന് മണിക്കൂർ 20 മിനുട്ടിൽ ലക്ഷ്യത്തിലെത്തും. തൂണും തുരങ്കവും കൂടുതൽ വരുന്നതിനാൽ ചെലവ് കുറയും. ആകെ ചെലവായി 54,000 കോടി രൂപയാണ് കണക്കാക്കുന്നത്.

പുതുക്കിയ റിപ്പോർട്ട് മെട്രോമാൻ ഇന്ന് പുറത്തിറക്കും. മൂന്ന് മാസത്തിനകം ഫീൽഡ് സർവേ തീർക്കും. കേന്ദ്രത്തിന്റ വാക്കാൽ അനുമതിയിലാണ് ഡിഎംആർസി റിപ്പോർട്ട് തയാറാക്കിയത്. പദ്ധതിക്കായി ഏപ്രില്‍, മെയ് മാസങ്ങളില്‍ തന്നെ ഫീല്‍ഡ് വര്‍ക്ക് ആരംഭിക്കുമെന്നും ഇ ശ്രീധരന്‍ നേരത്തെ അറിയിച്ചിരുന്നു. അതിവേഗം റെയില്‍ പദ്ധതിയ്ക്കായി പൊന്നാനിയില്‍ ഓഫീസ് തുറന്നിരുന്നു. അതിവേഗ റെയില്‍പാത പദ്ധതി നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ തീര്‍ക്കുക എന്നതിനാണ് പ്രഥമ പരിഗണന നല്‍കുകയെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...