സർക്കാർ ജനകീയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് കെ ബാബു എംഎൽഎ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാർ ജനകീയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് കെ ബാബു എംഎൽഎ. എല്ലാം നമ്പർ വൺ നമ്പർ വൺ എന്ന് പറയുന്നതല്ലാതെ ജനങ്ങൾക്ക് ബോധ്യപ്പെട്ടില്ല. മാണി അവതരിപ്പിച്ച ബജറ്റ് ഇനി എൽഡിഎഫ് അംഗീകരിക്കുമോ. സമാശ്വാസ സമ്മാനം എന്ന എം ബി രാജേഷിന്റെ പരിഹാസത്തിലും അദ്ദേഹം മറുപടി നൽകി. മൂന്ന് പതിറ്റാണ്ട് നിയമസഭാംഗം എന്നത് അഭിമാനമായാണ് കാണുന്നത്. മത്സരിക്കാൻ ഇല്ല എന്ന് താനാണ് പറഞ്ഞത്. മൂന്ന് പതിറ്റാണ്ട് പ്രവർത്തിച്ചു എന്നത് അഭിമാനമാണ്. വ്യക്തിപരമായ കാരണങ്ങളാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന് തീരുമാനിച്ചു.

മുഖ്യമന്ത്രി ഇല്ലാത്തപ്പോൾ ഇവർക്കാർക്കും പകരം ചാർജ് നൽകാറില്ല. അതിനുള്ള അവസരം പോലും ലഭിക്കാറില്ലെന്നും കെ ബാബു വ്യക്തമാക്കി. ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധം തുടരുകയാണ്‌. ഞങ്ങൾ തന്ത്രിയുടെ വക്കാലത്തു ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് പറയുന്നത്. വിജിലൻസ് കോടതി പറഞ്ഞ കാര്യങ്ങളാണ്‌ ഞങ്ങൾ പറഞ്ഞത്. ഞങ്ങളുടേതായി ഒന്നും പറഞ്ഞില്ല. തന്ത്രിക്ക് പ്രത്യേക പരിഗണന വേണമെന്ന് പറഞ്ഞത് ഞങ്ങളല്ല. തെളിവിന്റെ ഒരു കണിക പോലും ഇല്ലാതെ ഒരാളെ ജയിലിൽ ഇടുന്നത് നിയമവിരുദ്ധമാണ്‌ എന്നാണ് ഞങ്ങൾ പറഞ്ഞത്. ജയിലിൽ കിടന്ന പ്രതികളെല്ലാം 90 ദിവസം കഴിഞ്ഞപ്പോൾ പുറത്തിറങ്ങി. സർക്കാർ വീഴ്ചയാണെന്നും കെ ബാബു കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...