പോക്സോ കേസിൽ മോട്ടിവേഷണൽ സ്പീക്കർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പോക്സോ കേസിൽ മോട്ടിവേഷണൽ സ്പീക്കർ അറസ്റ്റിൽ. കണ്ണൂർ എടത്തൊട്ടി സ്വദേശി കുന്നത്ത് ഷാജുവിനെയാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കൗൺസിലിങ്ങിനിടെ 17കാരിയോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതി. നാലു മാസങ്ങൾക്കു മുൻപാണ് കേസിനാസ്പദമായ സംഭവം. നേരത്തെ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പോലീസുകാരനുമായ ഫിലിപ്പ് മമ്പാടും പോക്സോ കേസിൽ അറസ്റ്റിലായിരുന്നു. നിലമ്പൂർ ഡിവൈഎസ്പി വി വി ലതീഷിനാണ് അന്വേഷണ ചുമതല. ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ഫിലിപ്പ് മമ്പാടിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് റിമാൻഡ് റിപ്പോര്‍ട്ടിലുള്ളത്. കരുതിക്കൂട്ടിയാണ് പെൺകുട്ടിയെ പ്രതി കൊണ്ടുപോയതെന്നും സംഭവത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബവുമായി ഒത്തു തീര്‍പ്പിന് ശ്രമിച്ചെന്നും റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മോട്ടിവേഷണൽ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് അറസ്റ്റിലായത്.

കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ ഫിലിപ്പ് റൂം എടുത്തത് സര്‍വീസിലുള്ളപ്പോൾ ഉപയോഗിച്ചിരുന്ന പോലീസ് ഐഡി കാണിച്ചാണെന്ന് റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രേസ് എസ് ഐ ആയിരിക്കെയാണ് ഫിലിപ് സ്വയം വിരമിച്ചത്. പിന്നാലെ മോട്ടിവേഷണൽ സ്പീക്കര്‍ എന്ന കരിയര്‍ തെരഞ്ഞെടുത്തു. പെൺകുട്ടിയെ ഉപദ്രവിക്കണമെന്ന് കരുതിക്കൂട്ടി തന്നെയാണ് കൊണ്ടുപോയതെന്നും സംഭവം പെൺകുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെ ഒത്തുത്തീര്‍പ്പിന് ശ്രമിച്ചെന്നും റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹത്തിൽ സ്വാധീനമുള്ള പ്രതി മനപ്പൂർവം ചെയ്ത ഗുരുതര കുറ്റകൃത്യമാണെന്നും ജാമ്യം നൽകിയാൽ നിയമ വ്യവസ്ഥയെ സമൂഹം സംശയത്തോടെ നോക്കുമെന്നും റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമൊക്കെ സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...