എം അജി ഫൗണ്ടേഷന്‍ ഏഴാമത് അവാർഡ് വിപ്ലവഗായിക പി. കെ.മേദിനിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഡ്വ. എം അജി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഏഴാമത്  അവാർഡ്  വിപ്ലവഗായിക പി. കെ.മേദിനിക്ക്. അവാർഡ് സമ്മാനിച്ചത്‌ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ്. സിപിഐ നേതാവും ഐഎഎല്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന അഡ്വ എ എം അജിയുടെ സ്മരണക്കായാണ് അവാര്‍ഡ്‌ സമ്മാനിച്ചത്.

കേരളം പുറന്തള്ളിയ നരബലിപോലെയുള്ള കുറ്റകൃത്യങ്ങള്‍ പ്രബുദ്ധ കേരളത്തില്‍ തുടരുന്നു എന്നത് ഏറെ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇത്തരം ക്രൂരകൃത്യങ്ങള്‍ പുതുതലമുറയില്‍ സൃഷ്ടിക്കുന്ന അരക്ഷിതബോധം ഏറെ വലുതതാണെന്ന് അവാർഡ് ചടങ്ങില്‍ ചിറ്റയം ഗോപകുമാര്‍ അഭിപ്രായപ്പെട്ടു.

ഫൗണ്ടേഷന്‍ പ്രസിഡന്‍റ് എ പി ജയന്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കമ്മിറ്റി  അംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, പി ആര്‍ ഗോപിനാഥന്‍, ഡി സജി, പത്തനംതിട്ട പ്രസ്സ് ക്ലബ്ബ് പ്രസിഡന്‍റ് സജിത് പരമേശ്വരന്‍, ഐഎഎല്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ. എൻ.സത്യാനന്ദപ്പണിക്കര്‍, ഐഎഎല്‍ ജില്ലാ സെക്രട്ടറി അഡ്വ എ ജയകുമാര്‍, സി. പി. മണ്ഡലം സെക്രട്ടറി അബ്‌ദുൾ  ഷുക്കൂർ എന്നിവർ  പ്രസംഗിച്ചു. പി കെ മേദിനി മറുപടി പ്രസംഗം നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...