മെക്രോ ക്രെഡിറ്റ് വായ്പകള്‍ ഫലപ്രദമായി ഉപയോഗിക്കണം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മെക്രോ ക്രെഡിറ്റ് വായ്പകള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കുടുംബശ്രീ സിഡിഎസുകള്‍ക്ക് നല്‍കുന്ന മൈക്രോക്രെഡിറ്റ് വായ്പാവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വായ്പാവിതരണം മുന്‍ ധനകാര്യ മന്ത്രി ഡോ. റ്റി എം തോമസ് ഐസക് നിര്‍വഹിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസിന്റെ സഹകരണത്തോടെ ജില്ലയിലെ വിവിധ മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയിലെ കുടുംബശ്രീ സി.ഡി.എസുകള്‍ക്കാണ് വായ്പ നല്‍കുന്നത്. ഏഴംകുളം ഗ്രാമപഞ്ചായത്ത് സിഡിഎസിലെ 162 ഗ്രൂപ്പുകളിലായി 711 കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള 2,68,09,000 രൂപയുടെ വായ്പയാണ് വിതരണം ചെയ്യുന്നത്. നാലുമുതല്‍ അഞ്ച് ശതമാനം പലിശയ്ക്ക് സിഡിഎസുകള്‍ക്ക് നല്‍കുന്ന വായ്പയില്‍ ഒരു ശതമാനം സിഡിഎസുകള്‍ക്ക് പ്രവര്‍ത്തന വിഹിതം ലഭിക്കും.

മാങ്കൂട്ടം ബദാനിയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെഎസ്ബിസിഡിസി ചെയര്‍മാന്‍ അഡ്വ കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. പിആര്‍പിസി രക്ഷാധികാരി കെ പി ഉദയഭാനു മുഖ്യപ്രഭാഷണം നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ പ്രസന്നകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഎസ് ആശ, കെഎസ്ബിസിഡിസി ഡയറക്ടര്‍ റ്റി ഡി ബൈജു, അടൂര്‍ ബ്രാഞ്ച് മാനേജര്‍ അനിലകുമാരി, സിഡിഎസ് ചെയര്‍പേഴ്സണ്‍ രേഖ ബാബു, കുടുംബശ്രീ അംഗം എംഎസ് ചന്ദ്രബോസ്, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ ; മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ...

0
തിരുവനന്തപുരം: തന്റെ വാഹനത്തിന് തുടർച്ചയായി ഫിറ്റ്നസ് നിഷേധിക്കുന്നവെന്ന് ആരോപിച്ച് ജീവനൊടുക്കിയ...

സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് രാജിവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടം ; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

0
മണ്ണഞ്ചേരി : മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറ്റൊരു ബൈക്കിലിടിച്ച് ഗുരുതരമായി...