Saturday, February 1, 2025 11:18 pm

മൈ​​ക്രോസോഫ്റ്റ് തകരാറ് : എയർപോർട്ട് സംവിധാനങ്ങൾ സാധാരണ നിലയിലായെന്ന് വ്യോമയാന മന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളിലെ എയർലൈൻ സംവിധാനങ്ങൾ ശനിയാഴ്ച പുലർച്ച മൂന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കാൻ ആരംഭിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. മൈക്രോസോഫ്റ്റ് തകരാർ വിവിധ വിമാന സർവീസുകളെ ബാധിച്ചിരുന്നു. യാത്രാ ക്രമീകരണങ്ങളും റീഫണ്ട് നടപടികളും ശ്രദ്ധിക്കുന്നു​ണ്ടെന്ന് വ്യോമയാന മന്ത്രി രാം മോഹൻ റായിഡു പറഞ്ഞു. ‘പുലർച്ച മൂന്ന് മുതൽ എയർപോർട്ടുകളിലെ എയർലൈൻ സംവിധാനങ്ങൾ സാധാരണനിലയിൽ പ്രവർത്തിക്കുന്നുണ്ട്. വിമാന സർവീസുകൾ സുഗമമായാണ് നടക്കുന്നത്. ഇന്നലത്തെ തടസ്സങ്ങൾ പ്രവർത്തനത്തെ ബാധിച്ചിരുന്നു. പടിപടിയായി പ്രശ്നങ്ങൾ പരിഹരിക്കുകയാണ്. ഇന്ന് ഉച്ചയോടെ എല്ലാ പ്രശ്നങ്ങളും പരിഹിക്കുമെന്നാണ് പ്രതീക്ഷ’ -മന്ത്രി എക്സിൽ കുറിച്ചു. മൈക്രോസോഫ്റ്റ് 365, അസൂർ സർവീസസ് എന്നിവയുടെ തകരാറ് ഏറ്റവുമധികം ബാധിച്ചത് വ്യോമയാന മേഖലയിലാണ്. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, അകാശ എയർ തുടങ്ങിയ കമ്പനികളുടെ നൂറുകണക്കിന് സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തു. കമ്പ്യൂട്ടറുകൾ പ്രവർത്തനരഹിതമായതോടെ പേനകൊണ്ട് എഴുതിയാണ് പലയിടത്തും ബോർഡിങ് പാസടക്കം നൽകിയത്. ഡൽഹി എയർപോട്ടിൽ മാത്രം അമ്പതോളം സർവീസുകളാണ് റദ്ദാക്കിയത്. 400ഓളം വിമാനങ്ങൾ വൈകി. കേരളത്തിലും നിരവധി സർവീസുകൾ റദ്ദാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീട്ടമ്മയെയും മകളെയും വീട്ടില്‍ കയറി മര്‍ദ്ദിച്ച കേസിലെ പ്രതി ഉള്‍പ്പെടെ ജാമ്യമെടുത്ത് മുങ്ങി നടന്ന...

0
കോഴിക്കോട്: വീട്ടമ്മയെയും മകളെയും വീട്ടില്‍ കയറി മര്‍ദ്ദിച്ച കേസിലെ പ്രതി ഉള്‍പ്പെടെ...

ആലപ്പുഴ വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

0
ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ...

ഷാപ്പിൽ നിന്ന് കള്ള് കുടിച്ച രണ്ട് പേർക്ക് ദേഹാസ്വാസ്ഥ്യം ; ആശുപത്രിയിൽ

0
തൃശൂർ: പുന്നയൂർക്കുളം നാക്കോലയിൽ ഷാപ്പിൽ നിന്ന് കള്ള് കുടിച്ചതിന് ശേഷം ദേഹാസ്വാസ്ഥ്യം...

വീട് നിര്‍മാണത്തിനായി വാങ്ങിയ ഇലക്ട്രിക്കല്‍-പ്ലംബിങ്ങ് സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

0
കോഴിക്കോട്: വീട് നിര്‍മാണത്തിനായി വാങ്ങിയ ഇലക്ട്രിക്കല്‍-പ്ലംബിങ്ങ് സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ മധ്യവയസ്‌കന്‍...