കല്ല് പൊടിക്കുന്ന യന്ത്രത്തിനുള്ളിൽ വീണ് മധ്യവയസ്കന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

താനെ: കല്ല് പൊടിക്കുന്ന യന്ത്രത്തിനുള്ളിൽ വീണ് മധ്യവയസ്കന് ദാരുണാന്ത്യം. 40 കാരനായ ബൽഭദ്ര യാദവാണ് മരിച്ചക്. മഹാരാഷ്ട്ര നാഗ്ലബന്ദർ ഏരിയയിലെ ഗോഡ്ബന്തർ റോഡിൽ വെച്ചാണ് അപകടം. ബുധനാഴ്ച രാവിലെ 9 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ജോലി സ്ഥലത്തിനടത്തുള്ള ലേബർ ക്യാമ്പിലാണ് ബൽഭദ്ര താമസിച്ചിരുന്നത്. പതിവുപോലെ പണിക്കെത്തിയ ബൽഭദ്ര യന്ത്രത്തിൽ കല്ല് പൊടിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കാൽ വഴുതി അതിനുള്ളിലേക്ക് വീഴുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവ‍‍‍‌‌‌‌‌‌‌‌ർ യന്ത്രത്തിനുള്ളിൽ അകപ്പെട്ട ബൽഭദ്രയെയാണ് കണ്ടത്.

യന്ത്രത്തിൽ നിന്നും ബൽഭദ്രയെ കൂടെ ജോലി ചെയ്തിരുന്നവര്‍ ഉടൻ പുറത്തെടുത്ത ശേഷം ഇയാളെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മതിയായ സുരക്ഷാ സംവിധാനമില്ലാതെയാണ് യന്ത്രം പ്രവർ‍ത്തിച്ചിരുന്നത്. ഇത് ചൂണ്ടിക്കാട്ടി സ്ഥാപനത്തിന്റെ ഉടമസ്ഥനെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സംഭവത്തിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ വൈറലായി ; 22-കാരിയെ അച്ഛനും സഹോദരനും ചേർന്ന് ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി

0
അഹമ്മദാബാദ്: ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും...

ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി

0
അഹമ്മദാബാദ്: ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും...

മധ്യപ്രദേശിലെ കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട്‌ മരവിപ്പിച്ചു ; പ്രതിഷേധം

0
ഭോപ്പാൽ : മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിൽ ആദിവാസി കുട്ടികൾ മരിച്ച സംഭവത്തെക്കുറിച്ച്...

എറണാകുളത്തും ബിജെപിയിൽ ഫണ്ട് പിരിവ് വിവാദം

0
കൊച്ചി: എറണാകുളത്ത് ബിജെപിയിൽ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പുതിയ വിവാദം....