കോന്നി ഇളകൊള്ളൂരില്‍ മധ്യവയസ്കനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഇളകൊള്ളൂരില്‍ മധ്യ വയ്സകനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. തെങ്ങുംകാവ് സ്വദേശിയായ കല്ലേലി സുരേഷ് എന്നറിയപ്പെടുന്ന ഷെല്‍വന്‍ (52) നെയാണ് കഴിഞ്ഞ രാത്രിയില്‍ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളകൊള്ളൂരിലെ വാടക വീട്ടില്‍ വസ്ത്രമില്ലാത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ ഷെല്‍വന്‍ ഈ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞ രണ്ട് ദിവസമായി ഇദ്ദേഹത്തെ വീടിന് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് സുഹൃത്ത് അന്വേഷിച്ച് എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. മൃതദേഹം കിടന്നിരുന്ന വീടിന്റെ വാതിലുകള്‍ തുറന്നു കിടക്കുകയായിരുന്നു.

വിവരമറിഞ്ഞ് കോന്നി പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. മൃതദേഹം കണ്ടെത്തുമ്പോള്‍ ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല ശരീരത്തിലെ മുറിവുകളും ദുരൂഹത വര്‍ധിപ്പിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു. ഷെല്‍വന്റെ സുഹൃത്തിന്റെ  പേരില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും കോന്നി പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ ക്രമക്കേട് : എൻടിഎ യിൽ കൂടുതൽ അഴിച്ചുപണിയുമായി കേന്ദ്ര സർക്കാർ

0
ഡൽഹി : പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയിൽ കൂടുതൽ...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

കഞ്ചാവ്, എം ഡി എം എ കടത്ത് ; ഡിവൈഎഫ്ഐ നേതാവുൾപ്പെടെ...

0
തൊടുപുഴ : ഇടവെട്ടിയിൽ ലഹരിമരുന്നുമായി നാല് പേർ പിടിയിൽ. ഡിവൈഎഫ്‌ഐ തെക്കുംഭാഗം...

പ്രമേഹബാധിതരായ കുട്ടികൾക്ക് ആനുകൂല്യങ്ങളും മരുന്നുകളും ഉറപ്പാക്കണം : ഉത്തരവുമായി ബാലാവകാശ കമ്മിഷൻ

0
തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും ‘മിഠായി’...