പശ്ചിമേഷ്യൻ പ്രതിസന്ധി വിലയിരുത്തി കേന്ദ്ര മന്ത്രിസഭ ; നാവികരുടെ സുരക്ഷ നിരീക്ഷിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം, സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കാൻ ഏകീകൃത സംവിധാനം വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നാവികർക്കും, അവരുടെ കുടുംബങ്ങൾക്കും സമയബന്ധിതമായ വിവരങ്ങൾ, സഹായം, കൗൺസിലിംഗ് എന്നിവ നൽകുന്നതിനുള്ള ഒരു സംവിധാനം കൊണ്ടുവരാൻ നിർദേശം നൽകി. പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം പരമാവധി വർധിപ്പിക്കാൻ ആഹ്വാനം.

സംഘർഷ മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കണം. ഇന്ത്യൻ നാവികർ നേരിടുന്ന ഭീഷണി വിലയിരുത്തിയെന്നും, ഇക്കാര്യം നിരീക്ഷിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകിയെന്നും കേന്ദ്രസർക്കാർ അറിയിച്ചു. നാവികർക്ക് കൃത്യമായി വിവരങ്ങൾ കൈമാറാനും, അടിയന്തര സഹായങ്ങൾ ഉറപ്പുവരുത്താന് സംവിധാനമൊരുക്കാനും മോദി നിർദേശിച്ചിട്ടുണ്ട്. ഇന്ധന ലഭ്യതയും പ്രവാസികളുടെ സുരക്ഷയും യോ​ഗത്തിൽ ചർച്ചയായി. കീടനാശിനികളുടെ ലഭ്യത ഉറപ്പുവരുത്താനും, പുനരുപയോ​ഗ ഊർജത്തിന്റെ ഉപയോ​ഗം പ്രോത്സാഹിപ്പിക്കാനും യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...