ഭാര്യാ സഹോദരന്‍ യുവാവിനെ ആക്രമിച്ച സംഭവം മതംമാറ്റം ഉള്‍പ്പെടുത്തിയില്ല ; എഫ്‌ഐആറിലും വെള്ളം ചേര്‍ത്ത് പോലിസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചിറയിന്‍കീഴില്‍ ഭാര്യാ സഹോദരന്‍ യുവാവിനെ ആക്രമിച്ച സംഭവം മതംമാറ്റം ഉള്‍പ്പെടുത്തിയില്ല പട്ടികജാതി യുവാവിനെ ഭാര്യയുടെ സഹോദരന്‍ ആക്രമിച്ചത് മതവിരോധം മൂലമെന്ന് പോലീസിന്റെ എഫ്.ഐ.ആര്‍. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ശേഷമായിരുന്നു മര്‍ദനമെന്നും റിപ്പോര്‍ട്ട്. എന്നാല്‍ മതംമാറാന്‍ നിര്‍ബന്ധിച്ചതായി എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടില്ല. മത വിരോധത്തിനൊപ്പം ദുരഭിമാനവും എതിര്‍പ്പിന് കാരണമായെന്ന് പ്രതിയുടെ അമ്മ വല്‍സല ജോര്‍ജ് .

വിവാഹത്തിന്റെ മൂന്നാം നാള്‍ ചിറയിന്‍കീഴുകാരന്‍ മിഥുന്‍ കൃഷ്ണന് മര്‍ദനം ഏല്‍ക്കേണ്ടിവന്നത്. മിഥുന്‍ പട്ടികജാതി വിഭാഗത്തിലും ദീപ്തി ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിലുംപെട്ടതാണ്. പ്രേമിച്ച് റജിസ്റ്റര്‍ വിവാഹം നടത്തിയതിന്റെ വൈരാഗ്യത്താലാണ് ദീപ്തിയുടെ സഹോദരന്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടത്. താഴ്ന്ന ജാതിയിലുള്ള മിഥുന് സഹോദരിയെ വിവാഹം ചെയ്യാന്‍ എന്ത് യോഗ്യതയെന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്നും എഫ്.ഐ.ആറിലുണ്ട്.

പട്ടികജാതി അതിക്രമ നിരോധന നിയമമടക്കം ചേര്‍ത്ത് ഡോക്ടറായ ഡാനിഷിനെതിരെ ജാമ്യമില്ലാകേസാണ് എടുത്തിരിക്കുന്നത്. മതവിരോധത്തിനൊപ്പം സാമ്പത്തികമായി ഉയര്‍ന്ന ദീപ്തിയുടെ കുടുംബത്തിന് പിന്നോക്കക്കാരനായ മിഥുനെ അംഗീകരിക്കുന്നതിലുള്ള ദുരഭിമാനവും വിരോധത്തിന് കാരണമെന്നാണ് ദീപ്തിയുടെ അമ്മപറയുന്നത്. അക്രമത്തിന് പിന്നാലെ പ്രതിയായ ഡാനിഷ് ഒളിവില്‍ പോയെന്ന് അമ്മ സമ്മതിച്ചു. അറസ്റ്റ് ചെയ്യുംവരെ നിയമനടപടിയായി മുന്നോട്ട് പോകമെന്ന് ദീപ്തിയും ,മിഥുന്റെ കുടുംബവും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റാൻ പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ...

സംസ്ഥാനത്തെ 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

0
തിരുവനന്തപുരം: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ)...

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...

കോന്നിയില്‍ മഹാ ശുചീകരണ യഞ്ജത്തിന് തുടക്കം കുറിച്ചു

0
കോന്നി : കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ കോന്നി...