ഒറീസ തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ റെയ്ഡ് ; 6 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വാടക വീട്ടില്‍ നിന്നും ആറ് കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയിലായി. ഒറീസയിലെ നയാഗര്‍ സ്വദേശി കാര്‍ത്തിക്ക് മാലിക്ക്, ബുക്കാഡ സ്വദേശി ബിക്കാരി സെയ്തി എന്നിവരെയാണ് സംഭവത്തില്‍ കസബ പൊലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പോലീസും, നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ജയകുമാറിന്റെ കീഴിലുള്ള സിറ്റി നാര്‍ക്കോട്ടിക്ക് സ്ക്വാഡും (ഡന്‍സാഫ്) ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തത്.

സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി, ജില്ലാ പോലീസ് മേധാവി ഡിഐജി എ.വി ജോര്‍ജ്ജ് ഐപിഎസിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടന്നത്. കഴിഞ്ഞ ദിവസം മാങ്കാവിലെ മറ്റൊരു വീട്ടില്‍ നടന്ന റെയ്ഡില്‍, ഒന്നര കിലോഗ്രാമോളം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുകയും, വില്പന നടത്തുകയും ചെയ്യുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശം ഡന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...