ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നഗരത്തിലെ ഹോട്ടലില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ ഉത്തര്‍ ദിനാജ്പുര്‍ ഖൂര്‍ഖ സ്വദേശി തുഫൈല്‍ രാജയാണ് (20) അറസ്റ്റിലായത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഹോട്ടലില്‍ വൈകിട്ട് ഭര്‍ത്താവിനൊപ്പം എത്തിയ യുവതിയാണ് ശുചിമുറിയില്‍ കയറിയപ്പോള്‍ ജനലില്‍ വെള്ള പേപ്പര്‍ പൊതിഞ്ഞു വെച്ചിരിക്കുന്നത് കണ്ടത്.

സംശയം തോന്നിയതോടെ യുവതി പേപ്പര്‍ തുറന്നു നോക്കിയപ്പോഴാണ് ഫോണ്‍ ക്യാമറ തുറന്നു വെച്ച നിലയില്‍ കണ്ടത്. ഹോട്ടല്‍ ഉടമയെ വിവരം അറിയിച്ച യുവതി പോലീസില്‍ പരാതിയും നല്‍കി. ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ജി.ബാലചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് ഫോണ്‍ പരിശോധിച്ച ശേഷം തൊഴിലാളിയെ ഹോട്ടലില്‍ എത്തി കസ്റ്റഡിയിലെടുത്തു. ഒന്നര മാസം മുന്‍പാണ് പ്രതി ഹോട്ടലില്‍ ജോലിക്കെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ത്രി ബിന്ദുകൃഷ്ണ ഗവിയിൽ കൊല്ലപ്പെട്ട മേനകയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു

0
പത്തനംതിട്ട: ഗവിയിൽ ക്രൂരമായി കൊല്ലപ്പെട്ട അംഗൻവാടി ജീവനക്കാരിയുടെ കുടുംബാംഗങ്ങളെ സംസ്ഥാന തൊഴിൽ...

കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയ്ക്കെതിരെ കേരള പൊലീസ് തുടരുന്ന ഓപ്പറേഷൻ തൂഫാൻ...

അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്

0
ദില്ലി: അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. കാണിക്ക...

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല ; ധനബില്ലിൽ നികുതി ഘടന...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല....